മദ്യപാനത്തിന് ശേഷം ഉടന്‍ ഉറങ്ങുന്നവരാണോ നിങ്ങള്‍?; എങ്കില്‍ സൂക്ഷിക്കുക

ഇന്ന് മദ്യപിക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. എന്നാല്‍ അവയുണ്ടാക്കുന്ന അപകടാവസ്ഥയെക്കുറിച്ച് പലരും ബോധാവാന്മാരല്ല. മദ്യപിക്കുന്നവരില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവും. പെട്ടെന്ന് മദ്യപാനം നിര്‍ത്താനാവില്ല എന്നതാണ് പലപ്പോഴും ഈ ശീലത്തിന്റെ മറ്റൊരു പ്രശ്‌നം.

മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ചും പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. ഉറങ്ങാന്‍ സാധിക്കും. എന്നാല്‍ അതൊരു സുഖകരമായ ഉറക്കമാവും എന്ന് നിങ്ങള്‍ കരുതേണ്ട. കാരണം മദ്യപാനം ആഴത്തിലുള്ള നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ഹൃദയമിടിപ്പ് ഉയരുന്നത് മദ്യപിച്ച് ഉറങ്ങുന്നവരില്‍ സാധാരണമാണ്. ഇത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. കിഡ്‌നി പ്രവര്‍ത്തനരഹിതമാകാന്‍ മദ്യപാനവും അതോടനുബന്ധിച്ചുള്ള ഉറക്കവും കാരണമാകുന്നു. എന്നാല്‍ മദ്യപിച്ചതിനു ശേഷം അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നത് നിങ്ങളുടെ കിഡ്‌നി ആരോഗ്യകരമാണ് എന്നതിന്റെ തെളിവ് കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News