കൊളസ്‌ട്രോളിന് മരുന്നു വേണ്ട; ഭക്ഷണം മാത്രം മതി

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ നിശബ്ദ കൊലയാളിയാണ്. കോളസ്‌ട്രോള്‍ നിരക്ക് നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ ഹാര്‍ട്ട്അറ്റാക്കിന് വരെ സാധ്യതയുണ്ടെന്നാണ് വോദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പ്. കൊളസ്‌ട്രോളിനെ അത്ര നിസാരമായി കാണുന്നത് അപകടത്തിലേക്കുള്ള യാത്രയാണ്.

ശരീരത്തിന് ഭക്ഷണത്തില്‍ നിന്നും ലഭിക്കേണ്ട കൊളസ്‌ട്രോള്‍ വെറും 20 ശതമാനം മാത്രമാണ്. ബാക്കിയുള്ളത് ഉല്‍പാദിപ്പിക്കേണ്ട ചുമതല കരളിനാണ്. കൊഴുപ്പു കൂടിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കാനിടയാക്കും. ഈ ചീത്ത കൊളസ്‌ട്രോള്‍ ഓക്‌സീകരണം നടന്ന് ദോഷകരമായ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി ധമനികള്‍ക്ക് കേട് വരുത്തും.

ഇത് തടയാന്‍ കൊളസട്രോള്‍ നിയന്ത്രണത്തിന് ഔഷധങ്ങളെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഭക്ഷണ ക്രമത്തിലെ നിയന്ത്രണം കൊണ്ടും ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകം ഉപയോഗിച്ചും നമുക്ക് കൊളസ്‌ട്രോള്‍ തടയാം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മുഖ്യമായും താഴെ പറയുന്ന ഭക്ഷണങ്ങള്‍ ഒരു ശീലമാക്കിയാല്‍ മതി.

  • ഈന്തപ്പഴം
    കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഈന്തപ്പഴത്തില്‍ ധാരാളമായുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തില്‍ രക്തം വയ്ക്കാനും നല്ലതാണ്.
  • ബദാം
    ബദാമില്‍ അടങ്ങിയിട്ടുള്ളത് നല്ലതരം കൊഴുപ്പാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ ഓക്‌സീകരണത്തിന് വിധേയമാകാതിരിക്കാനും സഹായിക്കും. ഏതെങ്കിലുംകൊഴുപ്പ് ഭക്ഷണത്തിന് പകരമായോ, ഇടനേരങ്ങളിലെ ഭക്ഷണമായോ ബദാംപരിപ്പ് കഴിക്കാം.
  • നെല്ലിക്ക
    ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഇതുപകരിക്കും.
  • അവക്കാഡോ
    ദിവസവും ഒരു അവക്കാഡോപ്പഴം കഴിക്കുന്നവരുടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റിംഗ് നടത്തുന്നവരെക്കാള്‍ കൂറഞ്ഞ് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത് ദിവസവും കഴിച്ചാല്‍ ശരീരത്തിലെ 17ശതമാനം കൊളസ്‌ട്രോള്‍ കുറയുമെന്നാണ് ആരോഗ്യവിധഗ്ദര്‍ പറയുന്നത്.
  • സംഭാരം
    കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല പാനീയമാണ് സംഭാരം. പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന ബെല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെയാണിത് തടയുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News