ബി ജെ പി ഭരിക്കുന്ന ചത്തിസ്ഗഡിലും ഓക്‌സിജന്‍ ക്ഷാമം: പ്രാണവായു കിട്ടാതെ മുന്ന് കുട്ടികള്‍ മരിച്ചു

റായ്പൂര്‍:റായ്പൂരിലെ ബി ആര്‍ അംബേദ്കര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചേ 12.30 നും 1.30 നും ഇടയിലാണ് ദാരുണ സംഭവമുണ്ടായത്. എന്നാല്‍ ഓക്‌സിജന്‍ മുടങ്ങിയതാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

അജ്ഞാത രാഗം ബാധിച്ചാണ് നവജാത ശിശുക്കള്‍ മരിച്ചതെന്നാണ് ഔദ്യാഗിക ഭാഷ്യം. ഓക്‌സിജന്‍ ലഭിക്കുന്നതിന്റെ അളവ് കുറഞ്ഞിരുന്നുവെന്നും വിതരണം മുടങ്ങിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി. ഓക്‌സിജന്‍ വിതരണത്തിന്റെ ചുമതലയുള്ള ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിന്റെ അളവ് കുറഞ്ഞ കാര്യം മദ്യലഹരിയിലായിരുന്ന ജീവനക്കാരന്‍ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം.  ഉത്തര്‍പ്രദേശിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരണപ്പെട്ടിരുന്നു. ഈ ദുരന്തം നടന്ന് ദിവസങ്ങള്‍ പിന്നിടുന്നതിനിടേയാണ് റായ്പൂരിലും സമാന സംഭവമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News