ഹജ്ജിനെത്തിയവര്‍ താമസിച്ച മക്കയിലെ ഹോട്ടലില്‍ വന്‍തീപിടുത്തം; 600 തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു

റിയാദ്: മക്കയിലെ ഹോട്ടലില്‍ വന്‍തീപിടുത്തം. ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് 600 തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യെമന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഹാജിമാരാണ് തീപിടുത്തമുണ്ടായ നിലയിലെ മുറികളില്‍ താമസിച്ചിരുന്നത്.

മക്കയിലെ അല്‍ അസിസിയില്‍ പ്രവര്‍ത്തിക്കുന്ന 15 നിലകളുള്ള ഹോട്ടല്‍ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. എട്ടാം നില അഗ്‌നിക്കിരയായി. എയര്‍ കണ്ടീഷനില്‍നിന്ന് തീ പടര്‍ന്നാണ് അപകടമുണ്ടാക്കിയതെന്ന് മക്കയിലെ സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് വക്താവ് മേജര്‍ നയിഫ് അല്‍ ഷരീഫ് അറിയിച്ചു. ഇതിനോടകം തന്നെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News