ആയിരം ഗുണമുള്ള ഗ്രീന്‍ ടി; വാര്‍ദ്ധക്യവും തടയാം

എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് പ്രായാധിക്യം. പലരിലും അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പ്രായമാകുന്നു എന്ന് നമ്മളെ ആദ്യം അറിയിക്കുന്നതും മുഖമാണ്. പാടുകളും ചുളിവുകളും അവ എടുത്തു കാട്ടുന്നു. നമ്മുടെ ഭക്ഷണ ശീലങ്ങളും ജീവിത രീതിയും തന്നെയാണ് വാര്‍ദ്ധക്യം നേരത്തേയെത്താന്‍ കാരണം. ഗ്രീന്‍ ടി പ്രായാധിക്യം തടയാന്‍ സഹായിക്കും.

ഗ്രീന്‍ടീ ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. കോശങ്ങളുടെ സംരക്ഷണത്തില്‍ ഗ്രീന്‍ ടീ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഗ്രീന്‍ ടീ. ഇത് കോശങ്ങള്‍ ആരോഗ്യമുള്ളതും ചെറുപ്പത്തിലേക്ക് നയിക്കുന്നതിന് കരുത്തുള്ളതുമാക്കി മാറ്റുന്നു.

ആന്റി ഓക്‌സിഡന്റ് മോയ്‌സ്ചുറൈസര്‍ ആണ് ഗ്രീന്‍ ടീ. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു. എപ്പോഴും ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here