അത്ഭുതപ്പെടുത്താന്‍ സാംസങ് ഗ്യാലക്‌സി നോട്ട് 8 എത്തി; ഡിസ്‌പ്ലെയും ക്യാമറയും റാമും ഞെട്ടിക്കുന്നു

പ്രതാപം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സാംസങ്. ആധുനിക കാലത്ത് വേണ്ട എല്ലാ സംവിധാനങ്ങളോടും കൂടിയാണ് സാംസങ് കുടുംബത്തില്‍ നിന്ന് പുതിയ ഫോണ്‍ അവതരിച്ചത്. കെട്ടിലും മട്ടിലും ഏവരേയും അമ്പരപ്പിക്കുകയാണ് ഗ്യാലക്‌സി നോട്ട് 8. വിപണി കിഴടക്കാന്‍ ശേഷിയുള്ളതാണ് സാംസങ് കുടുംബത്തിലെ ഇളമുറക്കാരന്‍.

സ്‌ക്രീനും ഡിസ്‌പ്ലെയും ഏവരേയും അമ്പരപ്പിക്കുന്നതാണ്. 6.3 ഇഞ്ച് Quad HD+ Super AMOLED, 2.960 ഃ 1.440 റെസലൂഷനുള്ള സ്‌ക്രീന്‍ അത്യുജ്വലമാണ്. ഗ്ലാസും മെറ്റലു ചേര്‍ത്ത് വളഞ്ഞ നിലയിലാണ് ബോഡിയുടെ നിര്‍മ്മാണം.

ഫോണിന്റെ ക്യാമറയിലൂടെ നോക്കി അടുത്തുള്ള പല വസ്തുക്കളെയും തിരിച്ചറിയാന്‍ ശേഷിയുള്ള ബിക്‌സ്ബി (Bixby) യാണ് ഗ്യാലക്‌സി നോട്ട് 8 ന്റെ മറ്റൊരു സവിശേഷത. രണ്ടു വ്യത്യസ്ത പ്രോസസറുകളുമായാണ് നോട്ട് 8 എത്തുന്നത്. അമേരിക്കയിലും ചൈനയിലും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ഉം മറ്റു രാജ്യങ്ങളില്‍ OctaCore (2,3 GHz Quad + 1,7 GHz Quad) chipset (Exynos 8895 for EMEA) പ്രോസസറും ആയിരിക്കും.

സാംസങ് ആദ്യമായി ഇരട്ട പിന്‍ക്യാമറ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മുന്‍ ക്യാമറ 8MP റെസലൂഷനുള്ളതാണ്. 6 ജി ബി റാമും ഫോണിന്റെ കരുത്ത് വര്‍ദ്ദിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News