ഖത്തറിൽ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് തൊഴില്‍ക്കരാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് പുതിയ നിയമം; അറിയേണ്ടതെല്ലാം

ദോഹ: പുതിയ നിയമ പ്രകാരം സ്‌പോണ്‍സര്‍ക്കൊപ്പം വീടുകളില്‍ താമസിച്ച് ജോലിചെയ്യുന്ന ഗാര്‍ഹികത്തൊഴിലാളികള്‍ കരാറിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാകണം ജോലി ചെയ്യേണ്ടത്. പതിനെട്ടുവയസ്സില്‍ താഴെയും അറുപതുവയസ്സിന് മുകളിലും ഉള്ളവരെ വീട്ടുജോലിക്കായി തിരഞ്ഞെടുക്കാന്‍ പാടില്ല. ഭക്ഷണം, ശരിയായ താമസം, വൈദ്യപരിചരണം എന്നിവയെല്ലാം തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കണം.

തൊഴിലാളികളുടെ എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യമായി കുറഞ്ഞത് മൂന്നാഴ്ചയിലെ വേതനം ബോണസായി നല്‍കണം. തൊഴിലാളികളുടെ അനുമതിയില്ലാതെ രാജ്യത്തിനുപുറത്ത് അവരെക്കൊണ്ട് ജോലിചെയ്യിക്കാന്‍ പാടില്ല. പ്രാര്‍ഥന, ഭക്ഷണം, വിശ്രമം എന്നിവയ്ക്കുള്ള ഇടവേളകള്‍ ഉള്‍പ്പെടെ ഗാര്‍ഹികത്തൊഴിലാളികളുടെ ജോലിസമയം പരമാവധി പത്തുമണിക്കൂര്‍ ആയിരിക്കണം.

അസുഖബാധിതരായിരിക്കുന്ന സമയത്തും വിശ്രമ സമയങ്ങളിലും അവരെക്കൊണ്ട് ജോലിചെയ്യിക്കാന്‍ പാടില്ല. ശമ്പളം ബാങ്കുവഴിമാത്രമേ പാടുള്ളൂ. വീട്ടുസഹായികളുടെ പ്രതിമാസവേതനം തൊഴിലുടമ ബാങ്ക് വഴി നല്‍കുകയോ അല്ലെങ്കില്‍ വേതനം നല്‍കിയതിന്റെ രസീത് സൂക്ഷിക്കാനോ നിയമം വ്യവസ്ഥ ചെയ്യുന്നു. വേതനം വീട്ടുസഹായി സ്വീകരിച്ചതിന്റെ രസീത് വീട്ടുസഹായിയും തൊഴിലുടമയും കൈവശം സൂക്ഷിച്ചിരിക്കണം.

അല്ലാത്തപക്ഷം തൊഴിലുടമ പതിനായിരം റിയാല്‍ പിഴ നല്‍കേണ്ടിവരും. നിയമം. ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ നിയമം പ്രാബല്യത്തിലാകും. ഗാര്‍ഹികത്തൊഴിലാളികളെ അംഗീകൃത തിരഞ്ഞെടുപ്പ് ഏജന്‍സികള്‍ക്ക് മാത്രമേ തിരഞ്ഞെടുക്കാന്‍ അവകാശമുള്ളൂ. കോമ്പീറ്റന്റ് അതോറിറ്റിയില്‍നിന്ന് അനുമതി ലഭിക്കുന്നവര്‍ക്കാണ് രാജ്യത്ത് ജോലിചെയ്യാന്‍ അനുമതി. തൊഴില്‍ക്കരാറില്‍ വേതനപ്രശ്‌നം, വാര്‍ഷികാവധി, യാത്രാടിക്കറ്റ് എന്നിവയെല്ലാം വ്യക്തമാക്കിയിരിക്കണം.

വീട്ടുസഹായികള്‍ക്ക് ജോലിയില്‍നിന്ന് പിരിച്ചുവിടുമ്പോഴും ആനുകൂല്യം നല്‍കിയിരിക്കണം. മൂന്നാഴ്ചയിലെ വാര്‍ഷിക അവധി ശമ്പളത്തോടുകൂടിയായിരിക്കണം തൊഴിലാളികള്‍ക്ക് നല്‍കാന്‍. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാകരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. വീട്ടുസഹായികള്‍ക്ക് വാരാന്ത്യ അവധി നല്‍കാനും ജോലിസമയവും അധികജോലി സമയവും പരിമിതപ്പെടുത്താനും നിയമം വ്യവസ്ഥചെയ്യുന്നു. തൊഴിലാളി മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ബാധ്യത തൊഴിലുടമയ്ക്കാണ്.

തൊഴിലുടമകളുടെ സ്വത്തുക്കളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുകയുംവേണം പതിനഞ്ചുദിവസത്തിനുള്ളില്‍ എല്ലാ സാമ്പത്തിക ഇടപാടുകളും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് നല്‍കണം. സാംക്രമികരോഗങ്ങളില്ലാത്ത ആരോഗ്യവാനും പതിനെട്ടുവയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് ജോലിചെയ്യാന്‍ അനുമതി. അഞ്ചുവര്‍ഷ കാലാവധിയിലേക്ക് തൊഴില്‍പെര്‍മിറ്റ് നിയന്ത്രിച്ചിട്ടുണ്ട്.

തൊഴിലുടമയുടെ അപേക്ഷ പ്രകാരം കരാര്‍കാലാവധി നീട്ടാം. വീട്ടുസഹായികള്‍ നേരിടുന്ന നിരവധിപ്രശ്‌നങ്ങളെ നിയന്ത്രിക്കുന്ന നിരവധി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് നിയമം. ഗാര്‍ഹിക ത്തൊഴിലാളികളായി കണക്കാക്കുന്നത്. ഡ്രൈവര്‍മാര്‍, നാനികള്‍, പാചകക്കാര്‍, പൂന്തോട്ടജോലിക്കാര്‍. ഗാര്‍ഹികത്തൊഴിലാളികള്‍ സ്‌പോണ്‍സറുടെ മേല്‍നോട്ടത്തില്‍ വേതനാടിസ്ഥാനത്തിലും തൊഴില്‍ക്കരാര്‍ പ്രകാരവുമാകണം ജോലിചെയ്യാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here