ഫ്രഞ്ച് പ്രസിഡന്റിന്റെ മേക്കപ്പ് ചിലവ് കേട്ടാല്‍ അന്തം വിട്ടുപോകും

രാജ്യത്തിന്റെ പരമോന്നത ഭരണാധികാരികള്‍ സുന്ദരകുട്ടപ്പന്‍മാരാവാന്‍ ശ്രദ്ധിക്കുന്നത് പുതിയ കാര്യമല്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. സ്വന്തം പേര് ആലേഖനം ചെയ്ത 10 ലക്ഷം രൂപ വില മതിക്കുന്ന കോട്ട് ധരിച്ച് മോദി വാര്‍ത്തയില്‍ ഇടം നേടിയിരുന്നല്ലോ.

സുന്ദരനാവാന്‍ ഖജനാവിലെ പണം ചെലവഴിച്ചുകൊണ്ട് വാര്‍ത്തയില്‍ ഇപ്പോള്‍ ഇടം നേടുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ്. അധികാരത്തിലേറി 3 മാസത്തിനിടെ മക്രോണ്‍ മേക്കപ്പിന് മാത്രം വേണ്ടി ചിലവിട്ട തുക കേട്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും.

26000 യൂറോ അഥവാ 19 ലക്ഷം രൂപയാണ് മക്രോണിന്റെ കഴിഞ്ഞ 3 മാസത്തെ മേക്കപ്പിന് മാത്രമായുള്ള ചിലവ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ സംഗതി ചൂടുള്ള ചര്‍ച്ചയക്ക് വഴി വെച്ചിട്ടുണ്ട്. മക്രോണിനെ കളിയാക്കി നിരവധിപേരാണ് മക്രോണിന്റെ മേക്കപ്പ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്രോണിനെ ചിലര്‍ ഈജിപ്ഷ്യല്‍ ഫറവോ ആയ തുത്തന്‍ഖാമനോടാണ് താരതമ്യപ്പെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News