രാജ്യം കത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് ചെയ്തതെന്ത് ?

ഗുര്‍മീത് റാം റഹീം സിഗ് വിഷയത്തില്‍ രാജ്യം കത്തുമ്പോള്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ചെയ്തത് ആരാധകരെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചത്. കലാപത്തില്‍ രാജ്യം കത്തുമ്പോള്‍ സിദ്ധാര്‍ത്ഥ് നടത്തിയ ട്വീറ്റാണ് വിവാദമായത്.

ഹരിയാനയിലെ ജനങ്ങളെ നിങ്ങള്‍ സുരക്ഷിതരായി ഇരിക്കൂ. ഞങ്ങളുടെ സിനിമ നിങ്ങള്‍ക്ക് വളരെ വേഗം തന്നെ കാണാനാവട്ടെ എന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. രാജ്യം കത്തുമ്പോള്‍ സിനിമയുടെ പ്രചരത്തിനുവേണ്ടി പോസ്റ്റിട്ടതാണ് ജനത്തെ ചൊടിപ്പിച്ചത്.

എ ജന്റില്‍മാന്‍ എന്ന സിദ്ധാര്‍ഥ് ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.ഇതിന്റെ പ്രചരണമാണ് സിദ്ധാര്‍ത്ഥ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News