ആള്‍ ദൈവങ്ങള്‍ക്ക് കഷ്ടകാലം; രണ്ട് കേസില്‍ കുറ്റവിമുക്തനാക്കിയിട്ടും രാംപാലിന് പുറത്തിറങ്ങാനാവില്ല

കൊലപാതകം, രാജ്യദ്രോഹം എന്നീ കുറ്റങ്ങളില്‍ വിചാരണ നേരിടുന്ന ഹരിയാനയിലെ ആള്‍ദൈവം രാംപാലിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ഇന്ന് കോടതി രണ്ടുകേസുകളില്‍ രാംപാലിനെ കുറ്റവിമുക്തനാക്കിയെങ്കിലും മറ്റു കേസുകളില്‍ വിചാരണ തുടരുന്നതിനാലാണ് രാംപാല്‍ ജയിലില്‍ തുടരുന്നത്. മറ്റൊരു ആള്‍ദൈവമായ ഗുര്‍മീതിന് ശിക്ഷ ലഭ്യമായതോടെ രാംപാലും ശിക്ഷിക്കപ്പെടുമെന്നായിരുന്നു വിലയിരുത്തലുകള്‍.

രാംപാലും അനുയായികളും ചേര്‍ന്ന് 2006ല്‍ റോഹ്തക്കില്‍ ഗ്രാമീണര്‍ക്കുേനരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതേ തുര്‍ന്ന് 2014 നംവംബറില്‍ രാംപാല്‍ അറസ്റ്റിലാവുകയായിരുന്നു. എന്നാല്‍ രാംപാലിനെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തെ രണ്ടാഴ്ചയോളം അനുയായികള്‍ ചെറുത്തുനിന്നു. സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. 42 തവണയാണ് രാംപാലിനെ അറസ്റ്റ് ചെയ്യാനുളള ശ്രമങ്ങള്‍ അനുയായികള്‍ പരാജയപ്പെടുത്തിയത്.

2014ല്‍ ഹിസാര്‍ കോടതിയില്‍ വാദം നടക്കുന്നതിനിടെ അനുയായികള്‍ നിരവധിതവണ കോടതി തടസപ്പെടുത്തിയതിലും രാംപാലിനെതിരേ കേസുണ്ട്. 2014ല്‍ ഉണ്ടായ സംഘര്‍ഷം, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ എന്നീ കേസുകളാണ് കോടതി ഇന്ന് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News