പ്രണയത്തിന്റെ ആകെത്തുക വെളുത്ത ശരീരമല്ല

പ്രണയിക്കണമെന്ന് ഒരിക്കലെങ്കിലും ജീവിതത്തില്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. പ്രണയത്തിന്റെ ആകെത്തുക വെളുത്ത ശരീരമാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ ശുദ്ധമണ്ടത്തരമാണ്. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉദ്യമം 100 ശതമാനം വിജയം.

  •  എല്ലായ്‌പ്പോഴും സ്ത്രീയുടെ നല്ലൊരു സുഹൃത്തായിരിക്കുക. ഒരു നല്ല സുഹൃത്തിനേ നല്ലൊരു കാമുകനാകാന്‍ കഴിയൂ. അത് മനസിലാക്കി ആദ്യം അവളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുക. നിങ്ങളില്‍ പൊതുവായുള്ള കാര്യങ്ങള്‍ കണ്ടെത്തി അതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ ഐക്യത്തെ അത് കൂടുതല്‍ ദൃഢപ്പെടുത്തും.
  •  ആദ്യദര്‍ശനത്തില്‍ത്തന്നെ സ്ത്രീകളുടെ മനസില്‍ ഇടം പിടിക്കുന്നവനാകണം പുരുഷന്‍. നിങ്ങള്‍ എങ്ങനെ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സുന്ദരികളായ പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്‌പോലെ തിരിച്ചും സുന്ദരകോമളന്മാരെയാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത്. കാഴ്ചയില്‍ സുന്ദരനായി ഇരിക്കുന്നത് വെറും കാഴ്ചയെ മാത്രമല്ല സംതൃപ്തമാക്കുന്നത്. നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നതില്‍ താത്പര്യമുള്ളയാളാണെങ്കില്‍ അതേ കരുതല്‍ നിങ്ങളില്‍നിന്ന് ലഭിക്കുമെന്ന് പെണ്‍കുട്ടികളും ഉറപ്പിക്കും.

  • വഴിയോരത്ത് കിട്ടുന്ന വസ്ത്രങ്ങള്‍ അണിഞ്ഞെത്തുന്നയാളെ അതേ വിലക്കുറവോടെയാകും പെണ്‍കുട്ടികളും കാണുക. മറിച്ച് ബ്രാന്‍ഡഡ് വസ്ത്രങ്ങളും മറ്റുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍, ആ സ്‌റ്റൈലിന് പെണ്‍കുട്ടികളുടെ മനസില്‍ സവിശേഷ സ്ഥാനമുണ്ടാകും. ഡേവിഡ് ബെക്കാമോ ലിയനാര്‍ഡോ ഡി കാപ്രിയോ ആകാനായില്ലെങ്കിലും അവരുടെ സ്‌റ്റൈല്‍ അനുകരിക്കുന്നത് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാകാതിരിക്കില്ല.
  • സരസമായി സംസാരിക്കുന്നവരെയാണ് പൊതുവെ പെണ്‍കുട്ടികള്‍ക്കിഷ്ടം. പരുക്കനായി സംസാരിക്കുന്നയാളെ അല്‍പം അകല്‍ച്ചയോടെ മാത്രമേ ആരും കാണൂ. മാത്രമല്ല, അരസികനാണെന്ന് സംസാരത്തില്‍നിന്ന് മനസ്സിലാക്കിയാല്‍ പെണ്‍കുട്ടികള്‍ അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറായെന്ന് വരില്ല. ചിരി പ്രണയത്തിന് കൂട്ടുനില്‍ക്കും.

  • പ്രണയത്തില്‍ ഏറ്റവും വില കരുതലിനാണ്. ഏത് ആപത്തിലും ഏത് പ്രതിസന്ധിയിലും കൂടെ നില്‍ക്കുമെന്ന് ബോധ്യപ്പെടുത്താന്‍ കഴിയണം. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാമുകിയുടെ കൈ പിടിക്കുന്നതും ഇടയ്‌ക്കൊരു ആലിംഗനവും സ്‌നേഹത്തോടെയുള്ള ചുംബനവും ആ കരുതലിന്റെ തുറന്ന പ്രകടനങ്ങളാണ്. പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നത് അവരെ അംഗീകരിക്കുന്നതിന്റെ തെളിവുകൂടിയാണ്.
  • എല്ലാ പ്രണയിനികളും ചില സ്വകാര്യ നിമിഷങ്ങള്‍ ആഗ്രഹിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്നതും ആ സന്ദര്‍ഭങ്ങളില്‍ ആഗ്രഹത്തോടെയുള്ള ഒരു നോട്ടമോ ചുംബനമോ കൈമാറുന്നതും കാമുകനിലുള്ള വിശ്വാസം വര്‍ധിപ്പിക്കും. ഈ ഭൂമിയില്‍ നിന്നെപ്പോലെ മറ്റാരുമില്ലെന്ന് പറയാതെ തന്നെ പറയലാകും അത്തരം നിമിഷങ്ങള്‍ ചെയ്യുന്നത്.

  • പെട്ടെന്ന് കോപം വരുന്ന സ്വഭാവം പ്രണയകാലത്ത് മാറ്റിവച്ചേക്കുക. അവരുടെ ജീവിതത്തില്‍ ശാന്തത സമ്മാനിക്കുന്നയാളാകണം നിങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തണം. കോപത്തെ അടക്കിവെക്കുന്നവരെയാണ് പെണ്‍കുട്ടികള്‍ക്ക് ഏറെയിഷ്ടം. മാത്രമല്ല, കോപിഷ്ടയായിരിക്കുന്ന കാമുകിയെ സമാധാനിപ്പിച്ച് ശാന്തയാക്കുന്നവനാണ് ഉത്തമനായ കാമുകന്‍.
  • സംസാരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും അവളുടെ കണ്ണുകളിലേക്ക് നോക്കി വേണം സംസാരിക്കാന്‍. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ആഴങ്ങളിലെത്തിക്കും. സ്പര്‍ശനം ആദ്യം കൈകളില്‍ നിന്നു വേണം തുടങ്ങാന്‍. അതും ആദ്യം അവളുടെ ഭാഗത്ത് നിന്നുമാണ് നീക്കമെങ്കില്‍ അത്രയും നല്ലത്. കൈകള്‍ പരസ്പരം കോര്‍ത്ത് പിടിച്ച് നടക്കുന്നത് നിങ്ങളിലെ ഇഷ്ടത്തെ കൂടുതല്‍ ദീപ്തമാക്കും.

എപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുക. അവള്‍ നിങ്ങളുടേത് മാത്രമായിത്തീരും, തീര്‍ച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News