സിംഹങ്ങളിലും സ്വവര്‍ഗ്ഗാനുരാഗികളോ? ഇതാ ഒരു അപൂര്‍വ്വകാഴ്ച്ച

സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോള്‍ ലോകമെങ്ങും. ഇന്ത്യയിലും സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലെന്ന് വിധിക്കുന്ന നിരവധി കോടതിയുത്തരവുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ പൊതുസമൂഹത്തിന് ഇപ്പോഴും സ്വവര്‍ഗ്ഗാനുരാഗികള്‍ കണ്ണിലെ കരടാണ്. മനുഷ്യരുടെ നിയമവും നോട്ടം എന്തായാലും സിംഹങ്ങള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല, പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ ഡോങ്കാസ്റ്ററിലെ സിംഹങ്ങള്‍ക്ക്..

ഡൊങ്കാസ്റ്ററിലുള്ള യോര്‍ക്ക്‌ഷെയര്‍ വൈല്‍്ഡ്‌ലൈഫ് പാര്‍ക്കില്‍ രണ്ടു ആണ്‍ സിംഹങ്ങളുടെ ഗേ പ്രൈഡ് ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അമേച്വര്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ റസ് ബ്രിഡ്ജസ് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പാറി നടക്കുകയാണ്. പാര്‍ക്കിലെ ഒരു ആണ്‍ സിംഹം മറ്റൊരാണ്‍ സിംഹവുമായി രതിയിലേര്‍പ്പെടുന്ന ഫോട്ടോയാണ് ബ്രിഡ്ജസ് പകര്‍ത്തിയത്. തൊട്ടടുത്ത് ഒരു പെണ്‍സിംഹം കിടക്കുന്നതും ചിത്രത്തില്‍ കാണാം.

മൂന്ന് സിംഹങ്ങള്‍ ഒരുമിച്ച് കിടക്കുകയായിരുന്നു. പെട്ടെന്ന് കൂട്ടത്തിലുള്ള ഒരു ആണ്‍ സിംഹം മറ്റേ ആണ്‍ സിംഹത്തിന്റെ പിന്നിലേക്കു ചാടിക്കയറുകയായിരുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് ബ്രിഡ്ജസ് പറയുന്നത്. ചിത്രം പകര്‍ത്തുന്ന സമയത്ത് കുറച്ചാളുകള്‍ രംഗം വീക്ഷിച്ചു കൊണ്ട് ഈ പാര്‍ക്കിലുണ്ടായിരുന്നു.

ആണ്‍ സിംഹം ആദ്യം പെണ്‍ സിംഹത്തിന്റെ അടുത്തു ചെല്ലുമ്പോള്‍ പെണ്‍സിംഹം ചീറുകയും കൈകൊണ്ടു തട്ടുകയും ചെയ്തതോടെയാണ് ആണ്‍ സിംഹം തൊട്ടടുത്തുള്ള ആണ്‍സിംഹത്തില്‍ ആഗ്രഹം തീര്‍ത്തത്. ഇത് രണ്ട് ആണ്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള ഒരു കുസൃതിയായി കണ്ടാലും തെറ്റില്ലെന്ന് ഫോട്ടോഗ്രാഫര്‍ ബ്രിഡ്ജസ് പറയുന്നു.

പക്ഷേ ഈ മുഹുര്‍ത്തത്തിന്റെ ചിത്രങ്ങള്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ അപൂര്‍വ്വമായി വീക്ഷിക്കപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News