വളയിട്ട ഈ കൈകളില്‍ ഇനി തലസ്ഥാനത്തിന്റെ നിയന്ത്രണം

തിരുവനന്തപുരം: രണ്ട് വനിതാ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഇനി തലസ്ഥാന ജില്ലയുടെ ഭരണ ചക്രം തിരിയുക. വളയിട്ട കൈകളില്‍ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡോ. കെ വാസുകി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആയി ചുമതലയേറ്റതോടെയാണ് ജില്ലയുടെ ഭരണ നേതൃത്വത്തിലേക്ക് രണ്ട് വനിതകള്‍ എത്തുന്നത്. സബ് കളക്ടരായി ദിവ്യാ എസ് അയ്യര്‍ നേരത്തെ തന്നെ ചാര്‍ജെടുത്തിരുന്നു.

വാസുകിക്ക് സിവില്‍ സര്‍വീസ് എന്നത് കുടുംബകാര്യം കൂടിയാണ്. കാരണം അവരുടെ ഭര്‍ത്താവ് ഡോ. കെഎസ് കാര്‍ത്തികേയനും സിവില്‍ സര്‍വീസിലാണ്. ഡോ. കാര്‍ത്തികേയനേയും നമ്മളറിയും, അദ്ദേഹം ഇപ്പോള്‍ കൊല്ലം ജില്ലാ കളക്ടരാണ്. രണ്ട് വനിതകള്‍ ഇത്തരത്തില്‍ ഒരുമിച്ച് ജില്ലയുടെ ഭരണനേതൃത്വത്തിലെത്തുന്നത് സംസ്ഥാനത്ത് വളരെ അപൂര്‍വമാണ്. കളക്ടറും, സബ് കളക്ടറും തമ്മില്‍ മറ്റ് ചില സാമ്യങ്ങളുമുണ്ട്.

വാസുകി തമിഴ്‌നാട്ടുകാരിയാണെങ്കില്‍ ദിവ്യയുട കുടുംംബത്തിന്റെ വേരുകളും തമിഴ്‌നാട്ടിലാണ്. മാത്രമല്ല, ഇരുവരും മെഡിസിന്‍ പഠിച്ചതും തമിഴ്‌നാട്ടിലാണ്. വാസുകി മദ്രാസ് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ദിവ്യ വെല്ലൂരില്‍ നിന്നണ് മെഡിസിനില്‍ ബിരുദമെടുത്തത്.

2008ലാണ് ഡോ. കെ വാസുകി സിവില്‍ സര്‍വീസിലെത്തുന്നത്. ആദ്യം മധ്യപ്രദേശ് കേഡറിലായിരുന്നു വാസുകിയുടെ തുടക്കം പിന്നിട് കാര്‍ത്തികേയനെ കണ്ട് മുട്ടിയതിന് സേഷം ഇരുവരും കേരള കേഡറിലേക്ക് മാറുകയായിരുന്നു. ശുചിത്വമിഷന്‍ എക്‌സക്യൂട്ടീവ് ഡയറക്ടറായി മികച്ച സേവനം നടത്തിയതിന് ശേഷമാണ് വാസുകി തിരുവനന്തപുരം കളക്ടറായി എത്തുന്നത്.

രണ്ട് വനിതകള്‍ ഭരണ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ ശാക്തീകരണത്തിനുള്ള സര്‍ക്കാരിന്റെ നിലപാട് കൂടിയാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News