ഹാദിയ കേസ്: സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.വി രവീന്ദ്രന്‍ പിന്‍മാറി

ദില്ലി: ഹാദിയ കേസില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്നും സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.വി രവീന്ദ്രന്‍ പിന്‍മാറി. ഹാദിയെ മതംമാറ്റി വിവാഹം കഴിച്ചുവെന്ന കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് മേന്‍നോട്ടം വഹിക്കാനാണ് മുന്‍ ജസ്റ്റിസ് ആര്‍.വി രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടത്. പിന്‍മാറാനുള്ള കാരണം മുന്‍ ജസ്റ്റിസ് വെളിപ്പെടുത്തിയിട്ടില്ല.

മതം മാറ്റി വിവാഹം കഴിച്ചുവെന്ന് ചൂണ്ടികാണിച്ച് ഹാദിയയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണമെന്നും അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍ അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം കേസിന് ആര്‍.വി.രവീന്ദ്രനെ സുപ്രീംകോടതി തന്നെ നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തിലുള്ള വിസമ്മതം മുന്‍ ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ സുപ്രീംകോടതിയെ ഇപ്പോള്‍ രേഖാമൂലം അറിയിച്ചു.

ഹാദിയെ വിവാഹം കഴിച്ച ഷെഫീന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടോയോന്നും, മതം മാറ്റത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്നും അന്വേഷിക്കാന്‍ ഇക്കഴിഞ്ഞ 16നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേസില്‍ ആദ്യം മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജി കെ.എസ്.രാധാകൃഷ്ണനെ തീരുമാനിച്ചത്. ന്നാല്‍ കേരളത്തിന് പുറത്ത് നിന്നുമുള്ളയാള്‍ വേണമെന്ന് ഷെഫീന്‍ ജഹാന്റെ ആവശ്യത്തെ തുടര്‍ന്ന് ജസ്റ്റിസ് രവീന്ദ്രനിലെത്തുകയായിരുന്നു. ഇദേഹം പിന്‍മാറിയ സാഹചര്യത്തില്‍ മറ്റൊരു ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സുപ്രീകോടതിയെ സമീപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here