ഉത്തരകൊറിയ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍; ഉത്തര-ദക്ഷിണ കൊറിയകളുടെ യുദ്ധ ചരിത്രം

ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ 1950കളില്‍ നടന്ന യുദ്ധമാണ് കൊറിയന്‍ യുദ്ധം (1950-53) എന്നറിയപ്പെടുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സോവിയന്‍ യൂണിയന്‍ കേന്ദ്രമാക്കി ജപ്പാനെതിരെ പോരാടിയിരുന്നു. കൊറിയ വിഭജിക്കപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കിം ഇല്‍ സുങ് ഉത്തര കൊറിയയുടെ രാഷ്ട്ര തലവനായി.

രാഷ്ട്രത്തെ വിഭജിച്ചത് ഉത്തര കൊറിയ അംഗീകരിച്ചിട്ടല്ല. രണ്ട് രാജ്യങ്ങളെയും ഒന്നാക്കാന്‍ കിം ഇല്‍ സുങ് സോവിയറ്റ് യൂണിയനെയും ചൈനയെയും സമീപിച്ചു.1950 ജൂണ്‍ 25 ന് ഉത്തര കൊറിയന്‍ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടര്‍ന്ന് സോള്‍ പിടിച്ചെടുക്കുകയും ചെയ്തു.ഇതോടെ ഐക്യരാഷ്ട്രസഭ ഇടപെട്ടു.

ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോള്‍ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. സോവിയറ്റ് യൂണിയന്‍ ഉത്തര കൊറിയയ്ക്ക് വ്യോമ പിന്തുണ നല്‍കുകയും ചെയ്തു. 1950 ജൂണ്‍ 25ന് ആരംഭിച്ച യുദ്ധം 1953 ജൂലൈ 27ന് സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel