യൂട്യൂബിലെ വലിയ മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചോ

ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും പ്രീയപ്പെട്ട വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബില്‍ വലിയ മാറ്റം സംഭവിച്ചു. 12 കൊല്ലത്തിന് ശേഷം ഇതാദ്യമായി യൂട്യൂബ് തങ്ങളുടെ ലോഗോ മാറ്റിയെന്നതാണ് സവിശേഷത. ഡിസൈനിലും ഡിസ്‌പ്ലേയിലും കഴിഞ്ഞ മെയ് മാസത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ലോഗോ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഇപ്പോള്‍ ലോഗോയിലും മാറ്റം വരുത്തിയിരിക്കുകയാണ് യൂട്യൂബ്. ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പ് അപ്‌ഡേഷനിലും ഈ മാറ്റം തിരിച്ചറിയാന്‍ സാധിക്കും. ലോകത്തിലെ വിവിധ മള്‍ട്ടി സ്‌ക്രീനുകള്‍ക്ക് അനുയോജ്യമാണ് പുതിയ ലോഗോ എന്നാണ് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നത്. പുതിയ മാറ്റങ്ങള്‍ യൂട്യൂബ് ആസ്വാദനം കൂടുതല്‍ മികവുറ്റതാക്കുമെന്നും അവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here