ഒടുവില്‍ മക്ലാരന്‍ ഇന്ത്യയിലെത്തി

അങ്ങനെ ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ എത്തി. കേട്ടാല്‍ ഒരല്‍പം അത്ഭുതമായി തോന്നാം. എന്നാല്‍ സംഭവം യാഥാര്‍ത്ഥ്യമാണ്. ഫെരാരിയും ലംബോര്‍ഗിനിയും മാസരാട്ടിയും കൊടി കുത്തി വാഴുന്ന ഇന്ത്യന്‍ നിരത്തില്‍ ഇപ്പോഴാണ് ആദ്യ മക്‌ലാരന്‍ കടന്നുവരുന്നത്.

കാര്‍പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് മക്‌ലാരന്‍ 720 എസ് ഇന്ത്യയില്‍ ആദ്യമായി ചുവട് ഉറപ്പിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ നടന്ന 2017 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് മക്‌ലാരന്‍ 720 എസിനെ കമ്പനി അവതരിപ്പിച്ചത്. ഇപ്പോള്‍ ഇതേ മക്‌ലാരന്‍ 720 എസാണ് കണ്ണഞ്ചും വേഗത്തില്‍ ഇന്ത്യയിലേക്ക് വന്നിരിക്കുന്നതും.

രഞ്ജിത് സുന്ദരമൂര്‍ത്തി എന്ന ബംഗളൂരു വ്യവസായിയാണ് മെംഫിസ് റെഡ് മക്‌ലാരന്‍ 720 എസിനെ സ്വന്തമാക്കിയിരിക്കുന്നത്. തികഞ്ഞ ഒരു സ്‌പോര്‍ട്‌സ് കാര്‍ പ്രേമി കൂടിയാണ് രഞ്ജിത് സുന്ദരമൂര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News