കെഎം ഷാജിയുടെ വീട് ആക്രമിച്ചത് യൂത്ത് ലീഗ്; ആക്രമണത്തിന് പിന്നില്‍ ഗ്രൂപ്പ് തര്‍ക്കം – Kairalinewsonline.com
Kerala

കെഎം ഷാജിയുടെ വീട് ആക്രമിച്ചത് യൂത്ത് ലീഗ്; ആക്രമണത്തിന് പിന്നില്‍ ഗ്രൂപ്പ് തര്‍ക്കം

ബുധനാഴ്ച്ചയാണ് ഷാജിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്

തിരുവനന്തപുരം: കെഎം ഷാജി എംഎല്‍എയുടെ വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. അഴീക്കോട് പഞ്ചായത്തംഗം പി പി ഫസല്‍(29), പൊയ്തുംകടവിലെ റംഷി(23), ജംഷീര്‍(27) എന്നിവരെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്.

ബുധനാഴ്ച്ചയാണ് കെഎം ഷാജിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഐഎമ്മാണെന്നായിരുന്നു ഷാജിയുടെ ആരോപണം. എന്നാല്‍ ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലെ ഗ്രൂപ്പ് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഷാജിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ നിയമനമാണ് ആക്രമണത്തിന് കാരണമായത്.

To Top