ദിലീപിനെതിരെ ആഞ്ഞടിച്ച് കങ്കണയും; ഭാര്യയോട് പരാതി പറഞ്ഞ ആ നടിയോട് അയാള്‍ ചെയ്തത്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. നടിമാര്‍ക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങളാണെന്നും മലയാള നടിക്ക് സംഭവിച്ചത് അതിന് ഒരുദാഹരണമാണെന്നും കങ്കണ പറഞ്ഞു. ഹൃത്വിക് റോഷനുമായുള്ള തര്‍ക്കങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറയുന്നത്.

കങ്കണയുടെ വാക്കുകള്‍: ”മലയാള സിനിമയില്‍ നടന്ന സംഭവം നോക്കൂ. ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാള്‍ എന്താണ് ചെയ്തത്. അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു. അവളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്നതൊക്കെ നമുക്ക് അറിയാം. ഇതൊക്കെ എന്റെ കേസ് കഴിഞ്ഞ് സംഭവിച്ചതാണ്. ഇതുപോലെ പെണ്‍കുട്ടികള്‍ക്കെതിരെ എന്തൊക്കെ അക്രമങ്ങളാണ് നടക്കുന്നത്. കൊലപാതക സംഭവങ്ങള്‍ വരെ അടുത്തിടെ നടന്നു. അതുപോലെ ഞാനും ഭയപ്പെട്ടിരുന്നു.”

തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സന്ദേശങ്ങളും ഹൃത്വിക് പുറത്തുവിട്ടെന്നാണ് കങ്കണയുടെ ആരോപണം. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് കങ്കണയുടെ മറുപടി ഇങ്ങനെ: ”ഹൃത്വികിന്റെ പിതാവുമായി ഞാന്‍ ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കേസ് അങ്ങനെയൊന്നും തീര്‍ന്നിട്ടില്ല. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം. ഞാന്‍ കുറച്ച് കാലം മിണ്ടാതെയിരുന്നു. അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അല്‍പ്പം ഭയപ്പെട്ടു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News