കൊച്ചി: പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനെജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുടെ നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. എംബിബിഎസ് സ്‌പോട്ട് അഡ്മിഷനില്‍ ഒഴിവുവന്ന എന്‍ആര്‍ഐ സീറ്റുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടികളുടെ പശ്ചാത്തലത്തിലാണ് ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ യോഗം ചേരുന്നത്.
ഉച്ചയ്ക്ക് ശേഷം 2 മണിക്കാണ് കൊച്ചിയില്‍ യോഗം ചേരുക. 117 സീറ്റുകള്‍ പൊതുവിഭാഗത്തിലേക്ക് നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മാനെജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിക്കുമോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും.
സര്‍ക്കാര്‍ നടപടി ചട്ടപ്രകാരമല്ലെന്നും കോടിക്കണക്കിന് നഷ്ടം സ്വാശ്രയ കോളേജുകള്‍ക്ക് ഉണ്ടാകുമെന്നുമാണ് മാനേജ്‌മെന്റുകളുടെ വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here