മെയില്‍ തുറന്നാലുടന്‍ ഇത് കമ്പ്യൂട്ടറുകളെ ലോക്കാക്കും; ലോക്കിയെ കരുതിയിരിക്കുക

തിരുവനന്തപുരം: വാണക്രൈയ്ക്കും പിയെച്ച വൈറസിനും പിന്നാലെ കമ്പ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍. ലോക്കി റാന്‍സംവെയര്‍ എന്ന വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സ്പാം മെയിലുകളായാണ് വൈറസ് എത്തുന്നത്.

മെയില്‍ തുറന്നാലുടന്‍ ഇതു കമ്പ്യൂട്ടറുകളെ ലോക്കാക്കും. പിന്നീടു വന്‍തുക പ്രതിഫലം നല്‍കിയാല്‍ മാത്രമേ കമ്പ്യൂട്ടറുകള്‍ തുറക്കാനാകൂ. ഒന്നരലക്ഷം രൂപവരെ പ്രതിഫലമായി ഈടാക്കുന്നുവെന്നാണ് വിവരം. നൂറിലേറെ രാജ്യങ്ങളെ ബാധിച്ച വാണക്രൈ ആക്രമണത്തില്‍ ഇരയായവരില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരുന്നു.

വൈറസിനെ കുറിച്ച് കേരള പൊലീസിന്റെ സൈബര്‍ വിഭാഗം സൈബര്‍ ഡോമും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ജാത ഇമെയിലുകളോ ലിങ്കുകളോ തുറക്കരുതെന്നും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News