കങ്കണയെ പീഡിപ്പിച്ചത് മലയാളികള്‍ക്ക് സുപരിചിതയായ നടിയുടെ ഭര്‍ത്താവ്; പരാതിപ്പെട്ടപ്പോള്‍ നടിയുടെ പ്രതികരണം ഞെട്ടിച്ചെന്നും കങ്കണ

കൗമാരപ്രായത്തില്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. അച്ഛന്റെ പ്രായമുള്ള, സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളാണ് 16ാമത്തെ വയസില്‍ തന്നെ പീഡിപ്പിച്ചതെന്നാണ് കങ്കണ പറഞ്ഞത്.

മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്തിന്റെ ‘ദ അണ്‍ക്വയറ്റ് ലാന്‍ഡ്’ എന്ന പുസ്തക പ്രകാശന ചടങ്ങിനിടെ വച്ചാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. തലക്കടിച്ച് കീഴപ്പെടുത്തിയ ശേഷമാണ് അയാള്‍ ശാരീരികമായി ഉപദ്രവിച്ചത്. ചെരിപ്പ് കൊണ്ട് അയാളെ അടിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. അതൊരു മോശപ്പെട്ട സമയമായിരുന്നു. അടുത്ത ദിവസം തന്നെ അയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും താക്കീത് നല്‍കി വിടുകയായിരുന്നെന്നും കങ്കണ വെളിപ്പെടുത്തി. അയാളുടെ പേര് വെളിപ്പെടുത്താന്‍ അന്ന് താരം തയ്യാറായില്ല.

എന്നാല്‍ ഇപ്പോഴിതാ, ആ പ്രമുഖന്റെ പേര് കങ്കണ തന്നെ വെളിപ്പെടുത്തി. മലയാളികള്‍ക്ക് സുപരിചിതയായ നടി സെറീന വഹാബിന്റെ ഭര്‍ത്താവായ ആദിത്യ പഞ്ചോളിയാണ് കങ്കണയെ അന്ന് ലൈംഗികമായി പീഡിപ്പിച്ചത്. ഒരു ടെലിവിഷന്‍ ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

സംഭവത്തിന് ശേഷം താന്‍ സെറീനയെ കണ്ടിരുന്നെന്നും കങ്കണ പറയുന്നു. എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണ് ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇത് പറയാനാവില്ലയെന്ന് സെറീനയോട് പറഞ്ഞു. പക്ഷേ അവരുടെ മറുപടി ഞെട്ടിച്ചു. അയാള്‍ ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് ആശ്വാസമെന്നായിരുന്നു സെറീന പറഞ്ഞതെന്നും കങ്കണ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News