‘അത്ര ബുദ്ധിയുള്ളവരാരെങ്കിലും സംഘികളാകുമോ?’

എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്ന ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത കലാകാരനാണ് അലന്‍സിയര്‍. കേരളവും അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ച് നിന്നു. സംവിധായകന്‍ കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ ബിജെപിക്കും ആര്‍എസ്എസിനും ഒറ്റയാള്‍ നാടകത്തിലൂടെയാണ് അലന്‍സിയര്‍ അന്ന് മറുപടി നല്‍കിയത്. അടുത്തിടെ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ രാഷ്ട്രീയവും നിലപാടുകളും ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു അലന്‍സിയര്‍.

ഒറ്റയാള്‍ നാടകം കളിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് അലന്‍സിയര്‍ പറയുന്നു:

”കാസര്‍കോട് വളരെ അപകടം പിടിച്ച സ്ഥലമാണെന്ന് പലരും എന്നോട് പറഞ്ഞു. നാടകത്തിന് സാങ്കേതിക സഹായങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ എഴുത്തുകാരന്‍ പിവി ഷാജികുമാറിനെയാണ് ആദ്യം ഫോണില്‍ വിളിച്ചത്. ഷാജി അപ്പോള്‍ ജോലി സംബന്ധമായf കൊല്ലത്തായിരുന്നു. ഷാജി പറഞ്ഞതനുസരിച്ച് ഷാജിയുടെ ഭാര്യ മനീഷയോട് എനിക്ക് കുറച്ച് പ്രോപ്പര്‍ട്ടി വേണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് പിന്തുണയുമായി നിന്നത് മനീഷയും എസ്എഫ്‌ഐയിലെ ചില വിദ്യാര്‍ഥികളുമാണ്.”

”കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനകളും വാര്‍ത്തകളും കേട്ടപ്പോള്‍ത്തന്നെ വല്ലാതെ പ്രകോപിതനായി. ഇയാളാരാണ് കമലിനെ പാകിസ്ഥാനിലേക്ക് വിടാന്‍. നാടുകടത്തുക എന്നത് രാജഭരണകാലത്തെ ഏര്‍പ്പാടാണ്. ജനാധിപത്യ രാജ്യത്തില്‍ നിന്നിട്ട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞാല്‍ അത് വകവച്ചുകൊടുക്കേണ്ട കാര്യമില്ല. ആളുകളെ നാടുകടത്താനുള്ള അധികാരം സംഘികള്‍ക്ക് ആരാണ് കൊടുത്തത്. രാജ്യത്തോടുള്ള ഒരാളുടെ കൂറ് അവരാണോ നിശ്ചയിക്കുന്നത്. അത് കേട്ടപ്പോള്‍ എനിക്ക് തോന്നി ഇതിനെതിരായി ഒരു പ്രതിഷേധ നാടകം ചെയ്യണമെന്ന്.”

”മനീഷ എന്നോട് പറഞ്ഞു: ഇത് ബിജെപിയുടെ മേഖലയാണ്. കൈവെട്ടിക്കളയും കാല്‍വെട്ടിക്കളയും എന്നൊക്കെ. അതുകൊണ്ട് ശ്രദ്ധിക്കണമെന്ന്. ഞാന്‍ പറഞ്ഞു. അവര്‍ക്കിതൊന്നും മനസിലാകില്ല. അത്ര ബുദ്ധിയുള്ളവരാരെങ്കിലും സംഘികളാകുമോ. അങ്ങനെയാണ് ഈയൊരു പരിപാടി ആരംഭിച്ചത്.”-അലന്‍സിയര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News