പുതിയ പ്ലാനുകളുമായി ബി എസ് എന്‍ എല്‍; തരംഗമാകുമോ

കൊച്ചി: കുറഞ്ഞനിരക്കിലുള്ള രണ്ട് വാര്‍ഷിക ലാന്‍ഡ്‌ലൈന്‍ പദ്ധതികള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. പ്രതിമാസം 160-180 രൂപ നല്‍കുന്ന ഗ്രാമപ്രദേശങ്ങളിലെ വരിക്കാര്‍ക്കുള്ള 1200 രൂപയുടെ വാര്‍ഷിക പ്ളാനാണ് ഒന്ന്. 240രൂപ പ്രതിമാസനിരക്ക് നല്‍കുന്ന നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കായി 1500 രൂപയുടെ വാര്‍ഷിക പ്ളാനാണ് മറ്റൊന്ന്.

ഈ പ്ളാനുകളില്‍ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് വിളിക്കുന്ന ഓരോ യൂണിറ്റ് വിളിക്കും ഒരുരൂപയും മറ്റു ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കിലേക്ക് 1.20 രൂപയും ഈടാക്കും. ഞായറാഴ്ചകളില്‍ പൂര്‍ണമായും മറ്റ് ദിവസങ്ങളില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ഏഴുവരെയും രാജ്യത്തുള്ള ഏതു നമ്പറിലേക്കുള്ള വിളികള്‍ ഈ പദ്ധതികളില്‍ സൗജന്യമായിരിക്കും.

ഓണം ഓഫറുകളായി പ്രഖ്യാപിച്ചിട്ടുള്ളവയില്‍ സെപ്തംബര്‍ ഏഴുവരെ 20, 30, 55, 60, 110 രൂപയുടെ പ്രീപെയ്ഡ് ടോപ്അപ്പുകള്‍ക്ക് മുഴുവന്‍ സംസാരമൂല്യം ലഭിക്കും. 120, 160, 220 രൂപയുടെ ടോപ്അപ്പുകള്‍ക്ക് 130, 180, 250 രൂപയുടെ സംസാരമൂല്യമുണ്ടാകും. ഈ കാലയളവില്‍ 68 രൂപയ്ക്ക് ഒരു ജിബി ഡാറ്റയും ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് പരിധിയില്ലാത്ത വിളികളും മറ്റു ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കിലേക്ക് 68 മിനിറ്റ് വിളിയും നടത്താവുന്ന രണ്ടു ദിവസം വാലിഡിറ്റിയുള്ള സ്പെഷ്യല്‍ താരിഫ് വൌച്ചറും ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News