ഓണത്തിന് പ്രണവിന്‍റെ സമ്മാനം; മുണ്ടുടുത്ത് ഷർട്ടിട്ട് അനുശ്രീയുടേയും കൂട്ടരുടേയും തകര്‍പ്പന്‍ തിരുവാതിര; വീഡിയോ ബമ്പര്‍ ഹിറ്റ്

പ്രണവ് മോഹൻലാലിന്‍റെ സിനിമ ആദിയുടെ ലൊക്കേഷനിൽ മുണ്ടും ഷർട്ടും ഉടുത്ത് അനുശ്രീയുടേയും കൂട്ടരുടേയും കിടിലൻ തിരുവാതിര.

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ആദി. ജിത്തു ജോസ്ഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഇത്തവണത്തെ ഒാണം ഹൈദരാബാദിലെ ലൊക്കേഷനിലാണ്. ഒാണം ലൊക്കേഷനിലാണെങ്കിലും ആഘോഷം വ്യത്യസ്തമാക്കിയിരിക്കുകയാണ് സിനിമയിലെ താരങ്ങൾ.

സിനിമയുടെ സെറ്റിലുണ്ടായിരുന്ന പെൺകുട്ടികളെല്ലാം ഷര്‍ട്ടും മുണ്ടും ധരിച്ച് തിരുവാതിരകളിയും അതിനൊപ്പം ലാലേട്ടന്‍റെ വെളിപാടിന്‍റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനുമൊപ്പം ഡാന്‍സ് കളിച്ച് ഒാണം വ്യത്യസ്തമാക്കിയിരിക്കുകയാണ്.

ലെന, അനുശ്രീ, അദിതി രവി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന്ത്. ചിത്രത്തില്‍ സിദ്ധിഖ് ,ഷറഫുദ്ദീന്‍, നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here