പ്രിയപ്പെട്ട സൊഹ്റ, നിനക്ക് താരാട്ട് പാടിത്തരാനെനിക്കറിയില്ല; നിന്‍റെ സ്വപ്നങ്ങൾക്ക് ചിറകേകാന്‍ ഞാനുണ്ടെന്ന് ഗംഭീര്‍

മുന്‍ ഇന്ത്യന്‍ ഓപ്പണർ ഗൗതം ഗംഭീർ പിച്ചിൽ മാത്രമല്ല പുറത്തും താരമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട എഎസ്ഐ അബ്ദുൾ റഷീദിന്‍റെ മകൾ സൊഹ്റയുടെ പഠനച്ചെലവിനി ഗൗതം ഗംഭീർ വഹിക്കും. ചത്തീസ്ഗഡിൽ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മക്കളുടെ പഠനച്ചെലവും ഗംഭീറാണ് വഹിക്കുന്നത്.

താരപ്രഭയിൽ മുങ്ങിനിവരുമ്പോവും മനുഷ്യത്വം കാട്ടി മാതൃകയാകാനാവുമെന്ന് ഗംഭീർ തന്‍റെ പ്രവൃത്തിയിലൂടെ വിളിച്ചുപറയുന്നു. സൊഹ്റയുടെ കരയുന്ന ചിത്രം ട്വിറ്ററിൽ ഇട്ട് ഗംഭീർ ഇങ്ങനെ കുറിച്ചു;

`സൊഹ്റ.. നിനക്കായ് താരാട്ട് പാടാന്‍ എനിക്ക് ക‍ഴിയില്ല. പക്ഷെ നിന്‍റെ സ്വപ്നങ്ങളിലേക്കുണർത്താന്‍ എനിക്കാവും. ജീവിതകാലം മു‍ഴുവന്‍ നിന്‍റെ പഠനച്ചെലവ് ഞാന്‍ വഹിക്കും. നിന്‍റെ വേദനയുടെ ഭാരം പേറാന്‍ ഭൂമിക്കാകില്ല. നിന്‍റെ കണ്ണീർത്തുള്ലികൾ ഭൂമിയിൽ വീ‍ഴാനുള്ളതല്ല. രക്തസാക്ഷിയായ നിന്‍റെ അച്ഛന് എന്‍റെ അഭിവാദ്യങ്ങൾ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News