ലോകം കീ‍ഴടക്കാന്‍ മൈക്രോ ബസുകള്‍ വരുന്നു

ലോകത്തെ ആദ്യ ഓട്ടോണമസ് മള്‍ട്ടി പര്‍പ്പസ് വെഹിക്കിളുമായി ഫോക്‌സ് വാഗണ്‍. 1950 ല്‍ നിരത്തിലിറങ്ങിയ ഐക്കോണിക് മൈക്രോ ബസിനെ അധികരിച്ചാണ് ബാറ്ററിയിലോടുന്ന മൈക്രോ ബസ് രൂപകൽപ്പന ചെയ്തത്. 7 സീറ്റുള്ള വാഹനമാണ് ലക്ഷ്യമിടുന്നത്.

വൈദ്യുത കാറുകളുടെ ശൈലിയിലുള്ളതാണ് മൈക്രോ ബസ്.സ്ലൈഡിംഗ് ഡോറുകളാണ് ഇതിന്. സ്റ്റിയറിങ്ങിന് ടച്ച് പാഡ് സൗകര്യം , എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍ ലൈറ്റ്, പിന്‍ഭാഗത്ത് എല്‍ഇഡി സ്ട്രിപ്പുകള്‍ 22 ഇഞ്ച് വീലുകള്‍ എന്നിവയും ഇതിന്‍റെ സവിശേഷതകളാണ്. 11 കിലോവാട്ട് അയേണ്‍ ബാറ്ററിയില്‍ നിന്ന് പവര്‍ വലിച്ചെടുക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബസിന് കരുത്ത് പകരുന്നത്.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.ഒറ്റ ചാര്‍ജില്‍ 372 മൈല്‍ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും മൈക്രോ ബസിനുണ്ട്. 3941 എംഎം നീളവും 1976 എം എം വീതിയുമാണ് വാഹനത്തിനുണ്ടാവുക. 8 പേര്‍ക്ക് സുഖകരമായി യാത്രചെയ്യാം. വാഹനം 2022 ല്‍ വില്‍പ്പനയ്ക്ക് സജ്ജമാകുമെന്നാണ് ഫോക്‌സ് വാഗന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News