നഗരത്തിലും കിഴക്കന്‍ മേഖലയിലും കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

തിരുവനന്തപുരം: നഗരത്തിലും കിഴക്കന്‍ മേഖലയിലും കനത്ത മഴ. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അതേസമയം മഴ അടുത്ത ദിവസവും തുടരുമെന്നും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലും ജില്ലയിലെ കിഴക്കന്‍ മേഖലകളിലും നേരിയ തോതിലാണ് മഴപെയ്തത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ് ജില്ലയില്‍ പെയ്തത്. തിരുവനന്തപുരം നഗരത്തിലും കിഴക്കന്‍ മേഖലയിലും കനത്ത മഴയെ തുടര്‍ന്ന് താണ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

പല മേഖലകളിലും ശക്തമായി കാറ്റും വീശി.വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.നഗരത്തില്‍ മഴയെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് ,റെയില്‍വെ സ്റ്റേഷന്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ റോഡ് ഗതാഗതം പൂര്‍ണ്ണമായും മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ ഒടിഞ്ഞു വീണു.

തമ്പാനൂരിലും കിഴക്കേ കോട്ടയിലും വെള്ളം പൊങ്ങി. അടുത്ത ദിവസവും തലസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ജില്ലയിലെ മലയോരമേഖലയിലും കനത്ത മഴയാണ് പെയ്തത്.

തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടക്കുന്ന ഓണാഘോഷത്തെയും മഴ ബാധിച്ചിട്ടുണ്ട്. ഓണക്കാലത്ത് മാറിനിന്ന ശേഷമുണ്ടായ കനത്തമഴയ്ക്ക് പിന്നില്‍ തണ്ടര്‍ സ്റ്റോം എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News