കാത്തിരിക്കാന്‍ വയ്യ നിവിന്‍; കയ്യടിച്ച് ഗീതു മോഹന്‍ദാസ്

ഓണം റിലീസ് ചിത്രങ്ങളില്‍ മുന്നിലാണ് നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് അലി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം സിനിമാ രംഗത്ത് നിന്നുള്ളവരും എത്തിക്കഴിഞ്ഞു.

ചിത്രത്തെ പ്രശംസിച്ച് ഇപ്പോഴിതാ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും എത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഗീതു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കണ്ട അനുഭവം പങ്കുവച്ചത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ എനര്‍ജിയാണ് ചിത്രത്തില്‍ കാണുന്നത്, ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുവതാരങ്ങളെ പ്രശംസിയ്ക്കുകയും ചെയ്തു ഗീതു.

താന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം മൂത്തോനെക്കുറിച്ചും ഗീതു പോസ്റ്റില്‍ പറയുന്നുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായ അവതാരമായി നിവിന്‍ എത്തുന്നത് കാണാന്‍ കാത്തിരിയ്ക്കാന്‍ വയ്യ എന്നാണ് ഗീതു പറയുന്നത്. മൂത്തോന്‍ നിവിന്‍ പോളിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here