കാറിനുള്ളില്‍ സ്ത്രീയുടെ നിലവിളി; രക്ഷിക്കാന്‍ ‘തോമസുകുട്ടിയും ഹരിഹര്‍നഗര്‍സംഘവും’;അവസാനം പണിപാളി; തോമസുകുട്ടീ വിട്ടോടാ

കറുത്ത കാറ്,കാറിനുള്ളില്‍ നിന്ന് സ്ത്രീയുടെ നിലവിളി ശബ്ദം,പുറകെ രക്ഷിക്കാന്‍ പോകുന്ന തോമസുകുട്ടിയുയെനേതൃത്വത്തിലുള്ള ഹരിഹര്‍നഗര്‍സംഘം. ഇത് ഇന്‍ ഹരിഹര്‍നഗറിലെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച രംഗം.നീല കാറ്,സ്ത്രീയുടെ നിലവിളി ശബ്ദം,ഓടിക്കൂടിയ നാട്ടുകാര്‍, ഇത് നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നുള്ള ദൃശ്യമാണ്.

ഓടുന്ന കാറിനുള്ളില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അവസാനം പ്രതിക്കൂട്ടിലായി. തൊടുപുഴ അശോക ജങ്ഷനിലാണ് സംഭവമുണ്ടായത്. തൊടുപുഴ മൂവാറ്റുപുഴ റോഡിലാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്ന് സ്ത്രീയുടെ കരച്ചിലും അലര്‍ച്ചയും കേട്ടത് .ഇതു കണ്ട നാട്ടുകാരില്‍ ചിലര്‍ യുവതിയെ തട്ടിക്കൊണ്ട് പോവുകയാണെന്ന് ആരോപിച്ച് ഡ്രൈവര്‍ക്കും വാഹനത്തിലിരുന്ന യുവാവിനും നേരെ തിരിഞ്ഞു.

പൊലീസും സ്ഥലത്തെത്തി. എന്നാല്‍, അപ്പോഴേക്കും സംഗതി മാറി മറിഞ്ഞു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്രയും നേരം കാറിലിരുന്ന് അലറിവിളിച്ച യുവതി നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു. തങ്ങളുടെ വാഹനം നാട്ടുകാര്‍ അന്യായമായി തടഞ്ഞെന്നാരോപിച്ച് നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു.

സംഭവം കോണ്‍ട്രയാകുമെന്ന് കണ്ട നാട്ടുകാരില്‍ പലരും സ്ഥലം വിട്ടു.എന്നാല്‍, കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയ പോലീസ് മൂവരേയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് ഇവര്‍ക്കെതിരെ കേസെടുത്ത് തിരിച്ചയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News