‘മോദിക്ക് ചൈനയില്‍ പോകാം, കടകംപള്ളി പോകേണ്ട’; വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാകാതെ കേന്ദ്രത്തിന്റെ ഒളിച്ചുകളി; മോദിക്ക് പരാതി നല്‍കുമെന്ന് കടകംപള്ളി; വിദേശകാര്യമന്ത്രാലയത്തിന് രാഷ്ട്രീയ തിമിരം

തിരുവനന്തപുരം: ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനാ സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് അനുമതി തേടിയിരുന്നത്. എന്നാല്‍ അനുമതി നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

കേരളത്തില്‍ നിന്നുള്ള മൂന്നംഗ സംഘത്തെ മന്ത്രിയായിരുന്നു നയിക്കേണ്ടിയിരുന്നത്. ഇമെയില്‍ വഴിയും നേരിട്ടും കഴിഞ്ഞ മാസം 17നാണ് ചൈന സന്ദര്‍ശനത്തിനുള്ള അപേക്ഷ വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയിരുന്നത്.
യാത്രാനുമതി നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രി കടകംപള്ളി പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയത്തെ രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്നും ഇത്തരം നടപടികള്‍ നാടിന് ഗുണം ചെയ്യില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

അതേസമയം, കടകംപള്ളിയുടെ അപേക്ഷ നിരസിച്ചത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. സംസ്ഥാന മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉന്നതതലത്തിലാണ്. വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ വശങ്ങള്‍ പരിശോധിച്ചാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ചൈന സന്ദര്‍ശനത്തിന് ശേഷം മോദി തിരിച്ചെത്തിയതിന് പിന്നാലെയാണ് കടകംപള്ളിയ്ക്ക് യാത്രാനുമതി നിഷേധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News