‘ഈ സലൂണില്‍ മുടിവെട്ടാന്‍ എത്തുന്നത് ദൈവങ്ങള്‍’; ഹിന്ദു ദൈവങ്ങളുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ച് പൊല്ലാപ്പിലായി സെലിബ്രിറ്റി ബ്യൂട്ടീഷ്യന്‍

കൊല്‍ക്കത്ത: മുടിവെട്ടാന്‍ ദൈവങ്ങളുമെത്തുന്ന ബ്യൂട്ടി സലൂണ്‍. ഇതിലും നല്ലൊരു പരസ്യം സ്വപ്നങ്ങളില്‍ മാത്രമെന്ന് കരുതിയാണ് കൊല്‍ക്കത്തയിലെ സെലിബ്രിറ്റി ബ്യൂട്ടീഷ്യനായ ജാവേദ് ഹബീബ് തന്റെ ബ്യൂട്ടി പാര്‍ലറിന്റെ പരസ്യത്തില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രവും ഉപയോഗിച്ചത്.

ദൈവങ്ങള്‍ പോലും മുടിവെട്ടാന്‍ എത്തുന്ന തന്റെ സലൂണ്‍ സൂപ്പറാണെന്നാണ് ഹബീബ് പരസ്യം ചെയ്തത്. ബംഗാളുകാരുടെ സ്വന്തം ദൈവമായ സാക്ഷാല്‍ കാളിദേവി പോലും തന്റെ ബ്യൂട്ടിപാര്‍ലറിലാണെത്തുന്നത് എന്നായിരുന്നു ഹബീബ് പറഞ്ഞത്. എന്നാല്‍ പരസ്യം വന്നതിന് ശേഷം ഹബീബിനെതിരെ ചീത്തവിളിയുടെ അയ്യരുകളിയായിരുന്നു. ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ഹബീബിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

കൊല്‍ക്കത്തയുടെ ദേശീയ ഉത്സവമായ കാളീപൂജയോടനുബന്ധിച്ചാണ് ജാവേദ് ഹബീബ് ദേവന്‍മാരേയും, ദേവീകളെയും കൂട്ടുപിടിച്ച് ബ്യൂട്ടി പാര്‍ലറിന്റെ പരസ്യം നല്‍കിയത്. സോഷ്യല്‍ മീഡിയിയലൂടെ രൂക്ഷമായ പ്രതികരണങ്ങള്‍ വന്നതോടെ പരസ്യമായി മാപ്പ് പറഞ്ഞാണ് ജാവേദ് തടിയൂരിയത്.

ആരുടേയും മതവികരാങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഹബീബ് ട്വിറ്ററിലൂടെ മാപ്പപേക്ഷയില്‍ പറഞ്ഞു. അതേസമയം, കാളീപൂജ സമയത്ത് കാളിയെ വിവിധ രൂപങ്ങളില്‍ അവതരിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്ര വലിയ വിഷയമാക്കെണ്ടെന്നും പറയുന്നവരുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News