നീറ്റിനെതിരായ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി; പ്രക്ഷോഭകാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും നിര്‍ദേശം

ദില്ലി: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി. പ്രക്ഷോഭകാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. നീറ്റിന്റെ പേരില്‍ ജനങ്ങളുടെ സ്വരജീവിതത്തെ ബാധിക്കുന്ന ഒരു സമരവും അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു.

ഒരാഴ്ച്ചക്കുള്ളില്‍ സമരത്തിനെതിരെ സ്വീകരിച്ച നടപടി വിശദീകരിച്ച് തമിഴ്‌നാട് ചീഫ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കണം. പതിനെട്ടാം തീയതി കേസ് വീണ്ടും പരിഗണിക്കും. അനിതയുടെ മരണം സംബന്ധിച്ച് ഈ മാസം പതിനഞ്ചിനകം സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നീറ്റിനെതിരെ നിയമപോരാട്ടം നടത്തിയ അനിതയെന്ന ദളിത് വിദ്യാര്‍ഥിനി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ നീറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News