ലോകത്തെ ഏറ്റവും വിലയേറിയ കാര്‍ വാങ്ങിയവരില്‍ ഈ മലയാളിയും

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ എസ്‌യുവികളിലൊന്നായ ബെന്റയ്ഗ സ്വന്തമാക്കി മലയാളി ബിസിനസുകാരന്‍. ബദര്‍ അല്‍ സമ ഗ്രൂപ് മാനേജിങ് ഡയറക്ടറായ അബ്ദുല്‍ ലത്തീഫ് ഉപ്പളയാണ് ബ്രിട്ടീഷ് സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബെന്റലിയുടെ സൂപ്പര്‍ ലക്ഷ്വറി എസ്‌യുവിയുടെ പുതിയ മോഡല്‍ സ്വന്തമാക്കിയത്.

1.25 ലക്ഷത്തോളം ഒമാനി റിയാലാണ് ബെന്റയ്ഗയുടെ ഒണ്‍റോഡ് വില. കേരളത്തില്‍ ഇതിന് ആറു കോടി രൂപയോളം വിലയുണ്ട്. ആഡംബരത്തിന്റെ മറു വാക്കില്ലാത്ത കാഴ്ചയൊരുക്കുന്ന വാഹനം വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി കൂടിയാണ് ബെന്റയ്ഗ. 301 കിലോമീറ്ററാണ് പരമാവധി വേഗം. 4.1 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഒമാനില്‍ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ ലത്തീഫാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News