സംവിധാനമോഹം ഉപേക്ഷിച്ച് അജു; കാരണമായത് നിവിന്‍ പോളിയുടെ പെരുമാറ്റം

വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം ചിത്രത്തിലൂടെ സഹസംവിധാനവും നടന്‍ അജു വര്‍ഗീസ് പരീക്ഷിച്ചിരുന്നു. എന്നാല്‍ അരങ്ങേറ്റ ചിത്രത്തോടെ തന്നെ താന്‍ സംവിധാനമോഹം ഉപേക്ഷിച്ചെന്ന് അജു പറയുന്നു. അതിന് കാരണമായതോ, നിവിന്‍ പോളിയുടെ പെരുമാറ്റവും. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യങ്ങള്‍ പറയുന്നത്.

അജുവിന്റെ വാക്കുകള്‍ ഇങ്ങനെ: ”ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ സഹസംവിധായകനായുള്ള അരങ്ങേറ്റത്തോടെ സംവിധാനമോഹം വിട്ടിരുന്നു. സംവിധായകന്റേത് അത്രയും മെനക്കേടുള്ള ഡെഡിക്കേഷനും വേണ്ട ജോലിയാണ്. ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും എനിക്കില്ല. അതിലും എത്രയോ എളുപ്പമാണ് അഭിനയം.”

”പക്ഷെ, ഇനി അഭിനയിക്കുമ്പോള്‍ സംവിധായകന്റെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കും. പണ്ട് ഷോട്ട് റെഡിയായി എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു പറയുമ്പോള്‍ ഒരു ‘അഞ്ചു മിനുറ്റേ’ എന്ന് പറയുന്ന ആളായിരുന്നു ഞാന്‍. ജേക്കബിന്റെ സെറ്റില്‍ വച്ച് അതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസിലായി. ഷോട്ട് എടുക്കാറാകുമ്പോള്‍ നിവിനോട് ചെന്നു പറയും. ‘അളിയാ, ഷോട്ട് റെഡി’. പക്ഷെ നിവിന്‍ ‘ദാ വരുന്നെടാ’ എന്നു പറഞ്ഞ് ഇരിക്കും. അന്നേരം വരുന്ന ദേഷ്യമുണ്ടല്ലോ, പിടിച്ചാല്‍ കിട്ടില്ല.”-അജു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News