അത് എന്നെ ഏറെ വേദനിപ്പിച്ചു; തുറന്നുപറഞ്ഞ് അമല പോള്‍

തീരുമാനം ശരിയായിരുന്നോ അതോ തെറ്റായിരുന്നോ എനിക്കറിയില്ല പക്ഷേ എനിക്കറിയാം അത് എന്നെ ഏറെ വേദനിപ്പിച്ചു. എം എല്‍ വിജയുമായുള്ള വിവാഹ ജീവിതത്തിന്റെ തകര്‍ച്ചയെക്കുറിച്ച് തുറന്നു പറയുകയാണ് അമല പോള്‍. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല വിവാഹമോചനത്തെക്കുറിച്ച് മനസു തുറന്നത്.

വിജയ്മായുള്ള വിവാഹമോചനം ഏറെ വേദന നല്‍കിയതായിരുന്നു.  എളുപ്പമായിരുന്നില്ല ആ നിമിഷങ്ങള്‍. വിവാഹ ജീവിതത്തില്‍ ഞാനും വിജയും ഒരുപാട് വിഷമം നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോഴും.

ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ നിന്നുള്ളവരായതിനാല്‍ അതത്ര എളുപ്പമല്ലായിരുന്നു. ഒരുപാട് പേര്‍ ഞങ്ങളുടെ വിഷയത്തില്‍ ആവശ്യമില്ലാതെ ഇടപ്പെട്ടു. എല്ലാം മറന്ന് ഞാന്‍ മുന്നോട്ടു പോവുകയാണ്. അമല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News