ലാലേട്ടന്‍റെ ജിമിക്കീം കമ്മലും അങ്ങ് ഓസ്കര്‍ വരെ എത്തി; പാട്ടിന്‍റെ ആരാധകനായി ഓസ്കര്‍ അവതാരകന്‍ ജിമ്മി കെമ്മല്‍

മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്‍രെ പ്രസിദ്ധി അങ്ങ് ഓസ്കറിലുമെത്തി. പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും ഓസ്‌കര്‍ അവാര്‍ഡ് നിശയുടെ അവതാരകനുമായ ജിമ്മി കിമ്മെല്‍ തന്നെ പാട്ടിന്‍റെ ആരാധകനാണ് താനെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

ജിമിക്കും കമ്മലും ജിമ്മി കമ്മലും..കേള്‍ക്കുമ്പോള്‍ തന്നെ ഒരു സാമ്യമുണ്ടല്ലോ. ഇതാവാം ജിമ്മി കെമ്മലിനെ പാട്ടിന്‍റെ ആരാധകനാക്കിയതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം പാട്ട് കണ്ടത്.

കോളജ് വിദ്യാര്‍ത്ഥികള്‍ ജിമ്മിക്കി കമ്മല്‍ പാട്ടിന് ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News