ഐ ഫോണ്‍ ആരാധകര്‍ക്ക് നിരാശ; ഐ ഫോണ്‍ 8 വിപണിയില്‍ എത്താന്‍ വൈകും

ഐ ഫോണ്‍ആരാധകരെ നിരാശരാക്കികെണ്ടുളള വാർത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഐ ഫോണ്‍ 8 വിപണിയില്‍ എത്താന്‍ വൈകും. ഉല്‍പ്പാദനത്തിലുണ്ടായ തടസങ്ങളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍.

ഫോണില്‍ ഉപയോഗിക്കുന്ന പുതിയ ഒ.എല്‍.ഇ.ഡി സ്‌ക്രീന്‍ ഉത്പാദനം ആവശ്യത്തിന് അനുസരിച്ച് നടക്കുന്നില്ല എന്നതാണ് ഫോണ്‍ എത്തുന്നതിന്‌ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് ‍വ്യക്തമാകുന്നത്. വ്യത്യസ്തമായ രീതിയിലുള്ള ഒ.എല്‍.ഇ.ഡി സ്‌ക്രീന്‍ ആണ് ഐ ഫോണിന് വേണ്ടി തയാറാക്കുന്നത്.

എന്നാല്‍ ടച്ച് ഐ.ഡിയാണ് ഫോണിനായി ഉപയോഗിക്കാനിരുന്നതെന്നും ഇത് വിജയകരമാകാത്തത് കാരണം ഉപേക്ഷിച്ചതാണ് ഫോണ്‍ വൈകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News