ഇര്‍മയെ വെല്ലുവിളിച്ച് ലൈവ് റിപ്പോര്‍ട്ടിങ്ങ്; ഒടുവില്‍ സംഭവിച്ചത്…

അമേരിക്കന്‍ തീരത്ത് നാശം വിതച്ച് കടന്നുപോകുന്ന ഇര്‍മയുടെ വേഗതയറിയാനുള്ള കാലാവസ്ഥാ റിപ്പോര്‍ട്ടറുടെ പരിശ്രമത്തിന്‍റെ അപൂര്‍വ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കാലാവസ്ഥാ റിപ്പോര്‍ട്ടറായ സ്റ്റോം റൈഡറെന്ന ജസ്റ്റിന്‍ ഡ്രേക്കാണ് കാറ്റിനോട് മല്ലടിച്ച് ഫ്ലോറിഡയില്‍ ഇര്‍മയുടെ വേഗത രേഖപ്പെടുത്തിയത്.

മ‍ഴക്കോട്ടും മുഖം മറയ്ക്കാന്‍ സ്കൈ മാസ്ക്കും ധരിച്ചാണ് ജസ്റ്റിന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയത്. കാറ്റിന്‍റെ വേഗത അളക്കാനുള്ള വിന്‍ഡ് മീറ്ററും കൈയിലേത്തിയിരുന്നു. എന്നാല്‍ ഇര്‍മയുടെ വേഗതയ്ക്ക് മുന്നില്‍ ആദ്യം പിടിച്ചുനില്‍ക്കാന്‍ ജസ്റ്റിന് ക‍ഴിഞ്ഞില്ല. ഇര്‍മയുടെ സ്പീഡ് ജസ്റ്റിനെ അതിവേഗം പിന്നോട്ട് തള്ളിമാറ്റി. കാറ്റിന്‍റെ വേഗതയില്‍ മുഖംമൂടിയും നഷ്ടപ്പെട്ടു. നിരവധി തവണ കാലിടറി വീണെങ്കിലും ജസ്റ്റിന്‍ പതറിയില്ല.

പതിയെ മുന്നോട്ടുകുതിച്ച ജസ്റ്റിന്‍ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ കാറിനൊപ്പമെത്തി. മണിക്കൂറില്‍ 160 കിലോമീറ്ററാണ് (117 മൈല്‍) ഇര്‍മയുടെ വേഗമെന്ന് ജസ്റ്റിന്‍റെ മെഷീനില്‍ തെളിഞ്ഞു. കാറിലിരുന്ന് സൈമണ്‍ ബ്രൂവര്‍ എന്ന ക്യമാറാമാനാണ് ജസ്റ്റിന്‍റെ സാഹസികത പകര്‍ത്തി ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഉരുള്‍പൊട്ടലിന്‍റെ തുടക്കദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച് ദുരന്തത്തിനിരയായ ഫോട്ടോഗ്രാഫര്‍ വികട്ര്‍ ജോര്‍ജ് ഇന്നും മലയാള മാധ്യമ രംഗത്തിന് കണ്ണീരിറ്റിക്കുന്ന ഓര്‍മയാണ്. കുതിച്ചെത്തിയ മലവെള്ളത്തിന്‍റെ ശക്തി ഇര്‍മയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ജസ്റ്റിന്‍ ഡ്രേക്ക് ഇപ്പോ‍ഴും ജീവനോടെ നമുക്കൊപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News