'പ്രീയപ്പെട്ട സഖാവെ, ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച വലിയനടന് അവാര്‍ഡ് കൊടുത്തത് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നു'; പിണറായിക്കും വിനായകനും കൈയ്യടി - Kairalinewsonline.com
ArtCafe

‘പ്രീയപ്പെട്ട സഖാവെ, ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച വലിയനടന് അവാര്‍ഡ് കൊടുത്തത് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നു’; പിണറായിക്കും വിനായകനും കൈയ്യടി

പിന്നെ എന്തിനാണ് വെറെ എരുവും പുളിയും …ലാൽസലാം ….

കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ വിനായകനും അത് സമ്മാനിച്ച മുഖ്യമന്ത്രിക്കും അഭിനന്ദനവുമായി പ്രമുഖ നടന്‍ ഹരീഷ് പേരടി രംഗത്ത്. ഞാന്‍ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈയ്‌കൊണ്ട് അവാര്‍ഡ് കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നതെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അടിയന്തരാവസ്ഥയുടെ ഭീകരത ഓർമ്മപെടുത്താൻ ചോരകറയുള്ള കുപ്പായവുമിട്ട നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ… ഞാൻ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈയ്കൊണ്ട് അവാർഡ് കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നത് … പിന്നെ എന്തിനാണ് വെറെ എരുവും പുളിയും …ലാൽസലാം ….

 

To Top