കന്നുകാലികളുമായെത്തിയവരെ തടഞ്ഞ ഗോരക്ഷപ്രവർത്തകർക്ക് കിട്ടിയത് എട്ടിന്‍റെപണി

മംഗളുരു:കന്നുകാലികളുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞ് ഗോരക്ഷകരെന്നപേരിൽ അവരെ മർദ്ദിക്കുന്നത് ഈ അടുത്തകാലത്തായി ഇന്ത്യയിൽ പതിവ് കാ‍ഴ്ചയായിരുന്നു. കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ് യദ്യൂരപ്പയുടെ മണ്ഡലമായ ഷിമോഗയിൽ ക‍ഴിഞ്ഞദിവസം കന്നുകാലികളുമായി എത്തിയ ലോറിയേയും ഗോരക്ഷകരെന്നപേരിൽ എത്തിയവർ തടഞ്ഞു. എന്നാൽ ഗോരക്ഷാ പ്രവര്‍ത്തകർ അടി തുടങ്ങുന്നതിന് മുമ്പേ ലോറിയിലുണ്ടായിരുന്നവർ വാഹനം തടയാനെത്തിയവരെ ഓടിച്ചിട്ടു തല്ലി. കര്‍ണാടകയിലെ ഷിമോഗയ്ക്കടുത്ത് കോപ്പയിലാണ് സംഭവം.

മുപ്പതോളം കാലികളുമായി വന്ന ലോറി ഗോരക്ഷാ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെ രോഷാകുലരായ ലോറിക്കാര്‍ ഗോരക്ഷാ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ഭയന്നോടാന്‍ ശ്രമിച്ചവര്‍ക്കു പിന്നാലെ ഓടി ഇവരെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകരായ ശ്രീകര, അജിത്, പ്രഭാത്, ഗണേഷ്, സുദര്‍ശന്‍ എന്നിവര്‍ക്കു പരുക്കേറ്റു. ഗോരക്ഷാ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചശേഷം ലോറിക്കാര്‍ കന്നുകാലികളുമായി സ്ഥലംവിടുകയും ചെയ്തു.. ഗോരക്ഷാ പ്രവര്‍ത്തകര്‍ ഏറെയുള്ള പ്രദേശമാണിത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെ പൂനെയിലും ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായിരുന്നു. കന്നുകാലികളെ കടത്തുകയായിരുന്ന ടെമ്പോ തടഞ്ഞുവെച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here