റോഡില്‍ പാടികൊണ്ടിരുന്ന ''ശിവഗംഗ'' മോള്‍ക്ക് സ്വപ്‌ന സാഫല്യവുമായി ജയസൂര്യ; ഇതൊക്കെയാണ് സര്‍ മാതൃകയാക്കേണ്ടത് - Kairalinewsonline.com
ArtCafe

റോഡില്‍ പാടികൊണ്ടിരുന്ന ”ശിവഗംഗ” മോള്‍ക്ക് സ്വപ്‌ന സാഫല്യവുമായി ജയസൂര്യ; ഇതൊക്കെയാണ് സര്‍ മാതൃകയാക്കേണ്ടത്

“ഗബ്രി” എന്ന ചിത്രത്തിലെ ഗായിക

റോഡിന്റെ ഒരു വശത്തു നിന്നും കൊച്ചു കൈകളില്‍ മൈക്കും പിടിച്ചു മാനത്തെ മാരി കൊഴുന്തേ എന്ന പാട്ട് പാടി ഏവരുടേയും മനസില്‍ ഇടം പിടിച്ച ശിവഗംഗയെന്ന കൊച്ചുമിടിക്കുയെ ഓര്‍മ്മയില്ലെ. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു ശിവഗംഗ. ഒട്ടനവധി അനുമോദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോക്ക് കമന്റ് ആയി ലഭിച്ചത്.

ഒടുവില്‍ ശിവഗംഗയെ തേടി സ്വപ്‌നസാഫല്യവുമെത്തി. നടന്‍ ജയസൂര്യയുടെ അടുത്ത ചിത്രത്തില്‍ ഗാനമാലപിക്കാനെത്തുകയാണ് ഈ കൊച്ചുമിടുക്കി. കഴിഞ്ഞ ദിവസം ജയസൂര്യ ഈ കുട്ടിയുടെ ഡീറ്റെയില്‍സ് തേടി ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഒടുവില്‍ ജയസൂര്യ ആ കൊച്ചു മിടുക്കിയെ കണ്ടെത്തി. കണ്ടെത്തിയെന്ന് മാത്രമല്ല സിനിമയില്‍ പാടാന്‍ അവസരം കൊടുത്തു. ഗായികയ്ക്ക് പുറമെ അഭിനേത്രയെന്ന വിശേഷണവും ഇനി ശിവഗംഗയ്ക്ക് സ്വന്തം. ചിത്രത്തില്‍ ശിവഗംഗ വേഷമിടുമെന്നും ജയസൂര്യ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ ..
ഇന്നലെ F B യിൽ കണ്ട ”ശിവഗംഗ” എന്ന മോളാണ് , രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന നവാഗത സംവിധായകനായ “Samji Antony” സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന “ഗബ്രി” എന്ന ചിത്രത്തിലെ ഗായിക…
(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.)
മോൾടെ വിവരങ്ങൾ തന്ന എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും

To Top