തരംതാഴ്ന്ന പണിയുമായി വീണ്ടും അര്‍ണബിന്റെ റിപ്പബ്ലിക് ടിവി; അതും ഒരു കുടുംബത്തിന്റെ കണ്ണുനീര് വില്‍ക്കാന്‍

ദില്ലി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവിന്റെ അഭിമുഖം എടുക്കുന്നതിനിടെ തരംതാഴ്ന്ന പണിയുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. അഭിമുഖത്തിനിടെ റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവര്‍ത്തകയുടെ പെരുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സംഭവം ഇങ്ങനെ: ദേശീയമാധ്യമങ്ങളായ ടൈംസ് നൗവിനും റിപ്പബ്ലിക് ടിവിക്കും അഭിമുഖം നല്‍കാമെന്ന് രണ്ടാം ക്ലാസുകാരന്റെ പിതാവ് സമ്മതിച്ചിരുന്നു. എന്നാല്‍ ടൈംസിന് അഭിമുഖം നല്‍കുന്നതിനിടെ, ഇന്റര്‍വ്യൂ ആദ്യം തങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തക ടൈംസ് നൗവിന്റെ ലേപല്‍ മൈക്ക് തട്ടിമാറ്റുകയായിരുന്നു.

ഇത് കണ്ട ടൈംസ് നൗവിലെ മാധ്യമപ്രവര്‍ത്തക റിപ്ലബ്ലിക്കിന്റെ മാധ്യമപ്രവര്‍ത്തകയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അവരെ തള്ളിമാറ്റി ലേപല്‍മൈക്ക് റിപ്പബ്ലിക് ടിവി തട്ടിമാറ്റുകയായിരുന്നു.

തര്‍ക്കത്തിന്റെ വീഡിയ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ രൂക്ഷവിമര്‍ശനമാണ് റിപ്ലബ്ലിക് ടിവിക്കെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News