അത്ഭുതക്കൂട് തുറന്ന് ഐഫോണ്‍; മൂന്ന് ഐഫോണുകളും കെട്ടിലും മട്ടിലും വിലയിലും ഞെട്ടിക്കുന്നു - Kairalinewsonline.com
Business

അത്ഭുതക്കൂട് തുറന്ന് ഐഫോണ്‍; മൂന്ന് ഐഫോണുകളും കെട്ടിലും മട്ടിലും വിലയിലും ഞെട്ടിക്കുന്നു

63000 രൂപയ്ക്ക് മുകളിലായിരിക്കും വിലയെന്നാണ് സൂചന

ആപ്പിള്‍ ഫാമിലിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഐഫോണ്‍ അവതരിക്കുകയാണ്. ഐഫോണിന്റെ പത്താം വാര്‍ഷികത്തില്‍ മൊബൈല്‍ പ്രേമികള്‍ കാത്തിരിക്കുന്ന സ്മാര്‍ട് ഫോണുകളാണ് അവതരിക്കുന്നത്. നമൂന്നു മോഡല്‍ ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X എന്നീ പേരുകളിലാണ് മൊബൈല്‍ പ്രേമികളെ അമ്പരപ്പിക്കാന്‍ ഐഫോണുകളെത്തുന്നത്.

പുതിയ ഐഫോണുകള്‍ കെട്ടിലും മട്ടിലും വിലയിലും ആരേയും അത്ഭുതപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌പ്ലേയിലായിരിക്കും ഏറ്റവും വലിയ മാറ്റം. അരികുകള്‍ ഇല്ലാത്ത വിസ്തൃതിയുള്ള ഓഎല്‍ഇഡി ഡിസ്‌പ്ലേ ആയിരിക്കും ഐഫോണ്‍ 8 നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണിന്റെ മുന്‍ പതിപ്പുകളിലെല്ലാം ഉണ്ടായിരുന്ന ഹോം ബട്ടണ്‍ പുതിയ ഫോണില്‍ ഉണ്ടാകില്ല. കൂടുതല്‍ ഉപയോഗങ്ങളുള്ള ഡിജിറ്റല്‍ സംവിധാനമായിരിക്കും ഐഫോണില്‍ ഉപയോഗിക്കുക.

ടച്ച് ഐഡി സ്‌കാനറിന് പകരം ഫേഷ്യല്‍ റെക്കൊഗ്‌നിഷ്യന്‍ സ്‌കാനര്‍ ആയിരിക്കും. ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നയാളുടെ മുഖം സ്‌കാന്‍ ചെയ്യുന്നതാണ് ഈ സംവിധാനം.

വയര്‍ലെസ് ചാര്‍ജിങ് സംവിധാനമാകും എട്ടാം തലമുറയിലെ മറ്റൊരു സവിശേഷത. ഇതുവരെയുള്ള ഐ ഫോണുകള്‍ക്കൊന്നും ഇത്തരത്തില്‍ സംവിധാനമുണ്ടായിരുന്നില്ല.

മുന്‍ മോഡലുകളില്‍ ഉണ്ടായിരുന്ന അലൂമിനിയം ബോഡിയ്ക്ക് പകരം മെറ്റല്‍ ഗ്ലാസ് ബോഡിയായിരിക്കും ഐഫോണ്‍ 8നുണ്ടാവുക. 63000 രൂപയ്ക്ക് മുകളിലായിരിക്കും വിലയെന്നാണ് സൂചന.

To Top