പെട്രോള്‍ ഡീസല്‍ കാറുകള്‍ക്കും നിരോധനം വരുന്നു - Kairalinewsonline.com
Automobile

പെട്രോള്‍ ഡീസല്‍ കാറുകള്‍ക്കും നിരോധനം വരുന്നു

നേരത്തെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്

ബീജിങ്: ചൈനയിലാണ് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം വരുന്നത്. വൈദ്യുത വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനവില ക്രമാതീതമായി കുതിക്കുന്നതും നിരോധനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

ചൈനയുടെ ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വൈസ് മന്ത്രി ഷിന്‍ ഗോപിന്‍ ഓട്ടോമൊബൈല്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളുടെ വില്‍പ്പനയും നിര്‍മാണവും നിരോധിക്കുമെന്ന ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പ്രഖ്യാപനത്തിനു പിന്നാലെയാണ് ചൈനയുടെയും നീക്കം. പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ക്ക് അന്ത്യം കുറിച്ച് മലിനീകരണമില്ലാത്ത ഇന്ധന വാഹനങ്ങള്‍ പുറത്തിറക്കണമെന്ന നിലപാടിലാണ് ഇന്ത്യയും. നേരത്തെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

2040 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് ഹുലോട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബ്രിട്ടണും ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. എന്തായാലും അടുത്ത ദശകത്തില്‍ ലോകത്തിലെ വാഹന സംസ്‌കാരം മാറി മറിയുമെന്നുറപ്പാണ്.

To Top