1.10ലക്ഷം കോടി മുടക്കി മോദി ബുളളറ്റ് ട്രെയിന്‍; 120 രൂപ ദിവസവരുമാനമുള്ളവരുടെ നാട്ടില്‍ ഇത് മോദിയുടെ മറ്റൊരു മണ്ടത്തരമാകുമെന്ന് വിമര്‍ശനം

 മുബൈ: മുബൈ നഗരത്തേയും അഹമ്മദാബാദിനേയും ബന്ധിപ്പിക്കുന്ന അതിവേഗ ബുളളറ്റ് ട്രെയിന്‍ വരുന്നു. ചെലവ് കേട്ടാല്‍ ഞെട്ടും. 1.10 ലക്ഷം കോടി.ഇത്തരമൊരു റെയില്‍വെ ലൈനിനായി ഇത്ര ഉയര്‍ന്ന തുക ചെലവ‍ഴിക്കുന്നത് ലോകത്ത് ഇതാദ്യം.

ബുളളറ്റ് ട്രെയിന്‍ പദ്ധതി മുതലാവണമെങ്കില്‍ 3000 മുതല്‍ 3500 രൂപവരെയെങ്കിലും മുബൈ-അഹമ്മദാബാദ് യാത്രാ ടിക്കറ്റ് നിരക്കായി ചുമത്തേണ്ടിവരും. സാധാരണക്കാരുടെ കാര്യം പോകട്ടെ സമ്പന്നര്‍ക്ക് പോലും ഈ യാത്ര നഷ്ടമാകും.

120 രൂപയില്‍ താ‍ഴെ ദിവസ വരുമാനമുളള 224 ദശലക്ഷം പേര്‍ ജീവിക്കുന്ന നാട്ടില്‍ ആര്‍ക്ക് വേണ്ടിയാണ് ഇത്തരം പദ്ധതിയെന്ന ചോദ്യം ഉയരുന്നു. ജപ്പാന്‍ സഹായത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ തറക്കല്ലിടല്‍ വെളളിയാ‍ഴ്ച്ച നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here