ഷാറൂഖിനും ആരാധകര്‍ക്കും ഗൗരിയുടെ സമ്മാനം - Kairalinewsonline.com
Featured

ഷാറൂഖിനും ആരാധകര്‍ക്കും ഗൗരിയുടെ സമ്മാനം

വീട്ടുകാരുടെ കുടുംബവിശേഷങ്ങൾ ആരാധകര്‍ക്കായി പങ്കുവെയ്ക്കാന്‍ ഗൗരിയ്ക്ക് ഏറെ ഇഷ്ടമാണ്

ബോളിവുഡിനെന്നും ആരാധനയാണ് കിംഗ് ഖാന്‍ ഷാറുഖിന്‍റെ കുടുംബത്തോട് . വെള്ളിത്തിരയിലെ ധാരാളം സുന്ദരിമാര്‍ മാറി മാറി നായികയാകുന്നുണ്ടെങ്കിലും എന്നും ഷാറുഖിന്‍റെ മനസ്സിലെ നായിക ഗൗരി തന്നെയാണ് . ഇവരുടെ പ്രണയവും കുടുംബ വിവാഹ വിശേഷങ്ങളെല്ലാം ആരാധകര്‍ക്ക് പുതിയ വിശേഷമല്ല .

വീട്ടുകാരുടെ കുടുംബവിശേഷങ്ങൾ ആരാധകര്‍ക്കായി പങ്കുവെയ്ക്കാന്‍ ഗൗരിയ്ക്ക് ഏറെ ഇഷ്ടമാണ് . ഏറ്റവും ഒടുവിലായി ഷാറുഖിനൊപ്പം നില്‍ക്കുന്ന ഒരു പ‍ഴയകാല ചിത്രമാണ് ഗൗരി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത് . ഷാരൂഖും ഗൗരിയും ഒരു നായകുട്ടിയുമാണ് ചിത്രത്തിലുള്ളത്. പഴയ ഫോട്ടോ പുതുക്കാനുള്ള കഷ്ടപ്പാട് എന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

To Top