സെന്‍സര്‍ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെട്ട് റായ് ലക്ഷ്മിയുടെ ജൂലി 2 തീയറ്ററുകളിലേക്ക് - Kairalinewsonline.com
ArtCafe

സെന്‍സര്‍ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെട്ട് റായ് ലക്ഷ്മിയുടെ ജൂലി 2 തീയറ്ററുകളിലേക്ക്

ചിത്രത്തിന്റെ ട്രെയിലറിൽ ടോപ്‌ലെസായി കടൽത്തീരത്ത് കിടക്കുന്ന റായ് ലക്ഷ്മിയായിരുന്നു ഹൈലൈറ്റ്.

ലക്ഷ്മി റായിയുടെ ബോളിവുഡ് ചിത്രം ജൂലി 2 വിന് സെൻസർ ബോർഡിന്റെ ക്ലീൻ ചിറ്റ്. ചിത്രത്തിന് ഒരു കട്ടും നിർദേശിക്കാതെ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകി. ചിത്രത്തിന്‍റെ ട്രെയ്ലറില്‍ ലക്ഷ്മി റായി ടോപ് ലെസ്സായി പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

ലക്ഷ്മി റായി അതീവ ഗ്ലാമറസായി എത്തുന്ന ചിത്രം ജൂലി 2 ആദ്യം മുതല്‍തന്നെ ചര്‍ച്ചാവിഷയമായതാണ്. ടോപ് ലെസായും ബിക്കിനി ധരിച്ചുമൊക്കെ ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. എന്നാല്‍ ചിത്രം ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് സെന്‍സര്‍ബോര്‍ഡ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ഈ സിനിമയിൽ നഗ്നതയോ, ദ്വയാർഥമുളള ഡയലോഗുകളോ ഇല്ലെന്നും ബോളിവുഡിൽ പുതിയതായി എത്തുന്നവർ ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നതിനെക്കുറിച്ചുളളതാണ് ചിത്രമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ. തന്റെ കരിയറിൽതന്നെ ഇത്രയും ഗ്ലാമറസായി റായ് ലക്ഷ്മി എത്തുന്നത് ഇതാദ്യാകും.

ചിത്രത്തിന്റെ ട്രെയിലറിൽ ടോപ്‌ലെസായി കടൽത്തീരത്ത് കിടക്കുന്ന റായ് ലക്ഷ്മിയായിരുന്നു ഹൈലൈറ്റ്. ബോളിവുഡിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന റായ് ലക്ഷ്മി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഒക്ടോബർ ആറിനാണ് ജൂലി 2 റിലീസ് ചെയ്യുന്നത്.

To Top