പാക്കിസ്ഥാനില്‍ വീണ്ടും ക്രിക്കറ്റ് വസന്തം; ലോക ഇലവനെ തകര്‍ത്ത് തരിപ്പണമാക്കി

ലാഹോര്‍; ലോക ഇലവനെതിരായ ആദ്യ ടി20യില്‍ പാകിസ്താന് ഉജ്ജ്വല ജയം. 20 റണ്‍സിനാണ് പാകിസാതാന്‍ ഐസിസി ടീമിനെ തകര്‍ത്തത്. പാകിസ്താന്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലോക ഇലവന്‍ 177 റണ്‍സ് നേടി അടിയറവ് സമ്മതിച്ചു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്താന്‍ ബാബര്‍ അസമിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് അടിച്ചത്. ബാബര്‍ 52 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും സഹിതം 86 റണ്‍സ് അടിച്ചുകൂട്ടി. ഷെഹ്‌സാദ് 39ഉം ശുഹൈബ് മാലിക്ക് 38 റണ്‍സും നേടി ബാബറിന് മികച്ച പിന്തുണ നല്‍കി. ലോകഇലവനായി തിസാര പെരേര രണ്ടും മോര്‍ക്കലും കട്ടിംഗും ഇമ്രാന്‍ താഹിറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലോക ഇലവനില്‍ ഡുപ്ലെസിസും സമ്മിയും പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇരുവരും 29 റണ്‍സ് വീതമെടുത്തു. അംല 26 ഉം പെയ്‌നെ 25ഉം റണ്‍സ് നേടി. പാകിസ്താനായി സുഹൈല്‍ ഖാനും റുമ്മാന്‍ റയീസും ഷാദാബ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തി. ബാബര്‍ അസമാണ് കളിയിലെ താരം.

പാകിസ്താനിലേക്ക് അന്താരാഷ്ട്രാ മത്സരങ്ങള്‍ തിരിച്ചുകൊണ്ട് വരുന്നതിന്റെ ഭാഗമായാണ് മൂന്ന് മത്സരങ്ങളുള്ള ടി20 ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here