ഇത്തവണ ശരിക്കും ഞെട്ടി; ഐഫോണ്‍ ഫീച്ചറുകള്‍ അമ്പരപ്പിക്കുകയല്ല അത്ഭുതപ്പെടുത്തുന്നു - Kairalinewsonline.com
Business

ഇത്തവണ ശരിക്കും ഞെട്ടി; ഐഫോണ്‍ ഫീച്ചറുകള്‍ അമ്പരപ്പിക്കുകയല്ല അത്ഭുതപ്പെടുത്തുന്നു

ടെക് ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ട് ആപ്പിള്‍ പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചു. ഐഫോണ്‍ 8 ഉം ഐഫോണ്‍ 8 പ്ലസും അത്ഭുതപ്പെടുത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒളിപ്പിച്ചു വെച്ച കൂടിനുള്ളില്‍ നിന്ന് പുറത്ത് വന്ന് ഏവരേയും ഞെട്ടിച്ചത് ഐ ഫോണ്‍ X ആയിരുന്നു.

ഐഫോണ്‍ 7 ല്‍ നിന്നും ഒരു അപ്‌ഗ്രേഡ് എന്ന നിലയില്‍ പുതിയ ഐഫോണ്‍ 8 ഉം 8 പ്ലസും പ്രത്യേകതകള്‍ കൊണ്ട് മോശമാക്കിയില്ല. മികച്ച ഫീച്ചറുകള്‍ തന്നെയാണ് രണ്ട് ഫോണുകളിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഐഫോണ്‍ 10ാം വാര്‍ഷികത്തില്‍ ഉപയോക്താക്കള്‍ക്കുള്ള സമ്മാനം അക്ഷരാര്‍ത്ഥത്തില് ഐഫോണ്‍ x തന്നെയാണ്.

10 വര്‍ഷത്തെ ഐഫോണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച് ഫോണ്‍ എന്ന് നിസംശയം പറയാം. ഒപ്പം സ്മാര്‍ട്ട് ഫോണ്‍ ലോകത്തേയും ഒന്നടങ്കം അത്ഭുതപ്പെടുത്തുന്ന സവിശേഷതകളെന്നും വ്യാഖ്യാനിക്കാം.

ഫിംഗര്‍ പ്രിന്റ് സെന്‍സറുകളൊക്കെ പഴങ്കഥയാക്കിയാണ് x ന്‍റെ വരവ്. ഫോണിന്റെ മുഴുവന്‍ വിശ്വാസവും ആപ്പിള്‍ അര്‍പ്പിച്ചിരിക്കുന്നത് ക്യാമറയിലാണ്. കൂരിരുട്ടത്തുപോലും തന്റെ ഉടമസ്ഥനെ ഫോണ്‍ തിരിച്ചറിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഏറ്റവും മികച്ച സെന്‍സറുകളും അഴകാര്‍ന്ന ഡിസ്‌പ്ലേയുമൊക്കെയായി ഒരു വിസ്മയം തീര്‍ക്കുകയാണ് ഐഫോണ്‍ 10 എന്ന വിശേഷണം സ്വന്തമാക്കിയ ഐഫോണ്‍ x. ഹോം ബട്ടണ്‍ ഇല്ല എന്നതും സവിശേഷതകളില്‍ പ്രധാനമാണ്. ഐ ഫോണിന്റെ സാമ്പ്രദായിക രീതികളെക്കൂടിയാണ് x പൊളിച്ചടുക്കുന്നത്.

ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും എക്‌സിനെ തരംഗമാകും. ഹൈ ഡെഫനിഷന്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ. താഴെനിന്നു മുകളിലേക്ക് സൈ്വപ് ചെയ്താല്‍ ഹോം സ്‌ക്രീന്‍. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കുന്നു. സ്‌പെയ്‌സ് ഗ്രേ, സില്‍വര്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനുശേഷമാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് ഉത്പന്നങ്ങള്‍ പ്രകാശനം ചെയ്തത്. എഫോണ്‍ 8 ഉം 8 പ്ലസും ഇതുവരെ ഇറങ്ങിയിട്ടുള്ള സ്മാര്‍ട്ട് ഫോണുകളില്‍ മികച്ചതു തന്നെയെന്ന് പറയാം. 64 ജിബി, 256 ജിബി സ്റ്റോറേജ് എന്നിവയാണ് പ്രത്യേകതകള്‍. ഐഫോണ്‍ 8ന് 699 ഡോളറും 8 പ്ലസിന് 799 ഡോളറുമാണ് വില.

ഫോര്‍ കെ റസല്യൂഷനിലുള്ള ആപ്പിള്‍ ടിവി അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ ആപ്പിള്‍ വാച്ച് എന്നിവയും ചടങ്ങില്‍ അവതരിപ്പിച്ചു.

ഇത്തവണ ശരിക്കും ഞെട്ടി; ഐഫോണ്‍ ഫീച്ചറുകള്‍ അമ്പരപ്പിക്കുകയല്ല അത്ഭുതപ്പെടുത്തുന്നു
To Top